മെറ്റാലസ്റ്റര്‍ റഫ്രിജറേറ്ററുമായി ഹെയര്‍

Posted on: October 31, 2023

കൊച്ചി : കളര്‍ഫുള്‍ സ്റ്റീല്‍ ഫിനിഷുമായി മെറ്റാലസ്റ്റര്‍ റഫ്രിജറേറ്റര്‍ സീരീസ് പുറത്തിറക്കി ഗൃഹോപകരണ നിര്‍മാതാക്കളായ ഹെയര്‍ ഇന്ത്യ. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച, ഇന്ത്യക്കായി നിര്‍മിച്ച ഹെയര്‍ മെറ്റാലസ്റ്റര്‍ കാര്യക്ഷമതയ്‌ക്കൊപ്പം കാഴ്ചാസുഖവും പ്രദാനം ചെയ്യുന്നു. പൂനെയിലെ രഞ്ജന്‍ഗാവിലാണ് നിര്‍മാണം.

ഗ്രീന്‍ ഇനൊക്‌സ്, സ്റ്റോം ഇനോക്‌സ്, ജിഇ ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളില്‍ ഹെയര്‍ മെറ്റാലസ്റ്റര്‍ റ്റഫ്രിജറേറ്റ
റുകള്‍ ലഭ്യമാണ്. വോള്‍ട്ടേജ് വ്യത്യാസം ബാധിക്കാത്ത തരത്തില്‍ രൂപകല്പ്പന ചെയ്തിട്ടുള്ള മെറ്റാലസ്റ്ററിന് സ്റ്റെബിലൈസര്‍ ആവശ്യമില്ല. ടോപ്പ് മൗണ്ടിലും ബിഗ് ടോപ്പ് മൗണ്ടിലും ഈ സവിശേഷത ലഭ്യമാണ്. ടര്‍ബൊഐസിംഗ് സംവിധാനം ഇവയ്ക്ക് മികച്ച കൂളിംഗ് നല്‍കുന്നു. ട്രിപ്പിള്‍ ഇന്‍വെര്‍ട്ടര്‍, ഡ്യുവല്‍ ഫാന്‍ എന്നിവയും റഫ്രിജറേറ്ററിലുണ്ട്. ഇത് താപനില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. തണുപ്പ്, പുതുമ, കുറഞ്ഞവൈദ്യുതി ഉപയോഗം തുടങ്ങിയവയും സാധ്യമാക്കുന്നു.

വിവിധ ഭാഗങ്ങളായുള്ള റഫ്രിജറേറ്ററിന്റെ ഓരോ ഭാഗത്തെയും താപനില നിയന്ത്രിക്കാം. അതുവഴി പഴം, പ
ച്ചക്കറി, ഇറച്ചി, പാല്‍ തുടങ്ങിയ വിവിധ സാധനങ്ങള്‍ക്ക് വ്യത്യസ്ത തണുപ്പ് നല്‍കാം. 35,490 രൂപ മുതല്‍
53,990 രൂപയാണ് ഹെയര്‍മെറ്റാലസ്റ്റര്‍ റ്റഫ്രിജറേറ്ററുകളുടെ വില.