സാംസംഗ് ഗ്യാലക്‌സി എ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഓഫര്‍

Posted on: October 19, 2023

കൊച്ചി : ഉത്സവ സീസണ്‍ പ്രമാണിച്ച് സാംസംഗ് തിരഞ്ഞെടുത്ത ഗ്യാലക്‌സി എ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. 3500 രൂപ വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്, 2000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്ക്, 14 മാസം വരെ ലളിത ഇഎംഐ പേയ്മെന്റ് ഓപ്ഷനുകള്‍ എന്നിവ ലഭ്യമാണ്.

ഏറ്റവും മികച്ച ഫീച്ചറുകള്‍, കിടയറ്റ ഡിസൈന്‍, അതുല്യ വോയ്സ് ഫോക്കസ് ഫംഗ്ഷണാലിറ്റി ശബ്ദസംവിധാനം, ഡിഫന്‍സ്-ഗ്രേഡ് സെക്യൂരിറ്റി പ്ലാറ്റ്ഫോം എന്നിവ സാംസങ് ഗ്യാലക്‌സി എ സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ പ്രത്യേകതകളാണ്.

18499 രൂപയുള്ള ഗ്യാലക്‌സി എ14 5ജി (4ജിബി +64ജിബി വേരിയന്റ്) 14499 രൂപയ്ക്കും 28990 രൂപയുടെ ഗ്യാലക്‌സി എ23 5ജി (6ജിബി + 128 ജിബി വേരിയന്റ്) 18999 രൂപയ്ക്കും 35499 രൂപയുടെ ഗ്യാലക്‌സി എ34 5ജി (8ജിബി + 128ജിബി വേരിയന്റ്) തുടങ്ങിയ പ്രീമിയം എ സീരീസ് മോഡലുകള്‍ 25999 രൂപയ്ക്കും 41999 രൂപയുടെ ഗ്യാലക്‌സി എ54 5ജി (8ജിബി +128ജിബി വേരിയന്റ്) 33499 രൂപയ്ക്കും ഇപ്പോള്‍ ലഭിക്കും. യഥാക്രമം 44രൂപ, 47 രൂപ, 49 രൂപ, 63 രൂപ എന്നിങ്ങനെയാണ് സാംസങ് ഫൈനാന്‍സില്‍ ഇവയുടെ പ്രതിദിന ഇഎംഐ.