ആംവേയുടെ പുതിയ ഹെല്‍ത്ത് സപ്ലിമെന്റ് ന്യൂട്രിലൈറ്റ് ഡെയ്ലി പ്ലസ് വിപണിയില്‍

Posted on: October 17, 2023

കൊച്ചി : ആംവേ ഇന്ത്യ പുതിയ മള്‍ട്ടിവിറ്റമിന്‍, മള്‍ട്ടിമിനറല്‍ ഹെല്‍ത്ത് സപ്ലിമെന്റായ ന്യൂട്രിലൈറ്റ് ഡെയ്ലി പ്ലസ് വിപണിയിലിറക്കി. 24 അവശ്യ വിറ്റാമിനുകള്‍ക്കും ധാതുക്കള്‍ക്കും പുറമെ മാനസിക സമ്മര്‍ദ്ദ ലഘൂകരണ ശേഷിയുള്ള ഗോട്ടുകോല ഉള്‍പ്പെടെ ഉയര്‍ന്ന അളവില്‍ സസ്യസത്തും അടങ്ങിയതാണ് ന്യൂട്രിലൈറ്റ് ഡെയ്ലി പ്ലസ്. അന്താരാഷ്ട്ര അംഗീകാരമുള്ള എന്‍എസ്എഫ് ഗുണമേന്മ സര്‍ട്ടിഫിക്കേഷന്‍ ഉത്പന്നത്തിനു ലഭിച്ചിച്ചിട്ടുണ്ട്.

ശാരീരിക, മാനസിക ആരോഗ്യ സംരക്ഷണത്തില്‍ വലിയ മുതല്‍കൂട്ടാകും ന്യൂട്രിലൈറ്റ് ഡെയ്ലി പ്ലസ് എന്നു
ആംവേ ഇന്ത്യ സിഎംഒ അജയ് ഖന്ന പറഞ്ഞു. തിരക്കേറിയ ജീവിതശൈലി, ജോലി സമ്മര്‍ദ്ദം, പരിമിതമായ വ്യായാമം എന്നിവ മാനസിക സമ്മര്‍ദത്തിന് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശാരീരിക പോഷണത്തിനു പുറമെ സ്‌ട്രെസ് മാനേജ്‌മെന്റിനുള്ള ഘടകങ്ങളും ഉള്‍ച്ചേര്‍ത്തു നിര്‍മ്മിച്ചതാണ് ന്യൂട്രിലൈറ്റ് ഡെയ്ലി പ്ലസെന്നു അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ മുഖേന ലഭ്യമാകുന്ന ന്യൂട്രിലൈറ്റ് ഡെയ്ലി പ്ലസിന്റെ 30 ടാബ്ലെറ്റുകളുടെ പായ്ക്കിനു 849 രൂപയും 120 ടാബ്ലെറ്റുകളുടെ പായ്ക്കിനു 2796 രൂപയുമാണ് വില.