ക്രോമയില്‍ ഐഫോണ്‍ 15 സീരീസ് പ്രീ-ബുക്കിംഗ് ആരംഭിച്ചു

Posted on: September 18, 2023

കൊച്ചി : ക്രോമ സ്റ്റോറുകളില്‍ പുതിയ ഐഫോണ്‍ 15 സീരീസിന് പ്രീബുക്കിംഗ് ആരംഭിച്ചു. 2,000 രൂപ നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക്, 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫര്‍ ലഭിക്കും. കൂടാതെ ഡെലിവറി ദിവസം മുഴുവന്‍ പേയ്മെന്റ് നല്ര്‍കുന്നവര്‍ക്ക് കൂടുതല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ക്രോമ സ്റ്റോറുകള്‍ക്കൊപ്പം croma.com ലും പ്രീ-ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബര്‍ 21 വരെയാണ് പ്രീ ബുക്കിംഗ്. പുതിയ ഐഫോണ്‍ 15 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവയെല്ലാം 2023 സെപ്റ്റംബര്‍ 22 മുതല്‍ ക്രോമയില്‍ ലഭ്യമാകും.

മറ്റൊരു എക്‌സ്‌ക്ലൂസീവ് പ്രീ-ബുക്കിംഗ് ആനുകൂല്യം തിരഞ്ഞെടുത്ത നഗരങ്ങളില്‍ ക്രോമ നല്‍കുന്ന എക്‌സ്പ്രസ് ഡെലിവറിയാണ്. ഇത് മറ്റൊരു ഇലക്ട്രോണിക്‌സ് റീട്ടെയിലറിലും ലഭ്യമല്ല. ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ എക്‌സ്പ്രസ് ഡെലിവറി ഓപ്ഷന്‍ വഴി ക്രോമയില്‍ നിന്ന് നേരത്തെതന്നെ ഉത്പന്നങ്ങള്‍ ലഭ്യമാക്കും. ഉപഭോക്താവിന് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ 2023 സെപ്റ്റംബര്‍ 22-ന് തന്നെ ലഭിക്കും, കൂടാതെ എല്ലാ ക്രോമ സ്റ്റാന്‍ഡ്-എലോണ്‍ സ്റ്റോറുകളും വില്‍പ്പന ദിവസം രാവിലെ 8 മണിക്ക് തന്നെ തുറക്കുകയും ചെയ്യും.

പുതിയ ഐഫോണ്‍ 15 സീരീസ് കോണ്ടൂര്‍ എഡ്ജ് ഡിസൈനൊപ്പം ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളുമായാണ് വരുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, മഞ്ഞ, നീല നിറങ്ങളിലും ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നിവ നാച്ചുറല്‍ ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നീ നിറങ്ങളിലുള്ള ടൈറ്റാനിയം ഫിനിഷിലും ലഭ്യമാകും. എല്ലാ വേരിയന്റുകളും ക്രോമയില്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാകും.

24 മാസം വരെ നോ-കോസ്റ്റ് ഇഎംഐകള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ വിവിധ ബാങ്ക് ഓഫറുകള്‍, 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, 5,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍ തുടങ്ങി വിവിധ ഫിനാന്‍സ് സ്‌കീമുകള്‍ 79,900 രൂപ മുതല്‍ ആരംഭിക്കുന്ന ഐഫോണ്‍ 15 സീരീസ് പ്രീ-ബുക്ക് ചെയ്യുമ്പോള്‍ ക്രോമയില്‍ ലഭ്യമാണ്.

കൂടാതെ ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ് പ്രീ-ബുക്ക് ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത ആപ്പിള്‍ ആക്‌സസറികള്‍, ആപ്പിള്‍ കെയര്‍+, പ്രൊട്ടക്റ്റ്+ പ്ലാനുകളില്‍ ഫ്‌ലാറ്റ് 10 ശതമാനം ഇളവ് ക്രോമ നല്‍കും.

ക്രോമ സ്റ്റോറിലെ ഉയര്‍ന്ന അറിവുള്ള വിദഗ്ധരില്‍ നിന്നുള്ള ഷോപ്പിംഗ് സഹായവും മികച്ച തീരുമാനമെടുക്കാന്‍ സഹായിക്കുന്നതിന് വിദഗ്ധ ഉപദേശവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.