ടാറ്റാ സമ്പന്‍ വെര്‍മിസെല്ലി വിപണിയില്‍ അവതരിപ്പിച്ചു

Posted on: September 11, 2023

കൊച്ചി : ഉയര്‍ന്ന ഗുണമേന്മയുള്ളതും രുചിയുള്ളതുമായ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രശസ്തമായ ബ്രാന്‍ഡായ ടാറ്റ സമ്പന്‍, ദക്ഷിണേന്ത്യന്‍ വിപണിയിലുടനീളം വെര്‍മിസെല്ലി അവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ നിര വിപുലപ്പെടുത്തി. സോര്‍ഗം മില്ലറ്റ് വെര്‍മിസെല്ലി, പ്രോട്ടീന്‍ റിച്ച് റോസ്റ്റഡ് വെര്‍മിസെല്ലി, പ്രോട്ടീന്‍ റിച്ച് സെവിയന്‍ വെര്‍മിസെല്ലി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകള്‍ പുതുതായി അവതരിപ്പിച്ച ഉല്‍പ്പന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നു. പ്രോട്ടീന്റെയും ഡയറ്ററി ഫൈബറിന്റെയും സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സെമോലിന ഉപയോഗിച്ചാണ് അവസാനത്തെ രണ്ട് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മൈദ ചേര്‍ക്കാതെ തയ്യാറാക്കിയ ടാറ്റ സമ്പന്‍ വെര്‍മിസെല്ലിയില്‍ ശ്രദ്ധേയമായ പ്രോട്ടീന്‍ സാന്നിദ്ധ്യമുണ്ട്. റോസ്റ്റഡ് വെര്‍മിസെല്ലി സ്റ്റിക്കി അല്ലാത്ത ഒരു ടെക്‌സ്ചര്‍ നല്‍കുമ്പോള്‍, സേവിയന്‍ വേരിയന്റില്‍ ഡയറ്ററി ഫൈബറിന്റെ സാന്നിദ്ധ്യമുണ്ട്. അതേസമയം സോര്‍ഗം മില്ലറ്റ് വെര്‍മിസെല്ലി സുജിയുടെയും ജോവറിന്റെയും ആരോഗ്യകരമായ മിശ്രിതമാണ്. പെട്ടെന്ന് പാകം ചെയ്യാന്‍ കഴിയുന്ന ഈ വെര്‍മിസെല്ലി ഇനങ്ങള്‍ 10 മിനിറ്റിനുള്ളില്‍ തന്നെ രുചികരമായ ഭക്ഷണമായി മാറ്റാനാകും. രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു പുറമേ, വെര്‍മിസെല്ലി സമീകൃതമായ ഒരു ഭക്ഷണക്രമത്തിനെ സഹായിക്കുന്നവയുമാണ്.

പോഷകസമൃദ്ധവും ആകര്‍ഷകവുമായ ഓപ്ഷനുകള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് അനുസൃതമായി ടാറ്റാ സമ്പന്‍ വെര്‍മിസെല്ലി ശ്രേണി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, പാക്കേജ്ഡ് ഫുഡ്‌സ്-ഇന്ത്യ പ്രസിഡന്റ് ദീപിക ഭാന്‍ പറഞ്ഞു. ആരോഗ്യ അവബോധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പോഷകാഹാരം തേടുന്ന സമയമാണിത്. ഞങ്ങളുടെ റോസ്റ്റഡ്, അണ്‍റോസ്റ്റഡ്, മില്ലറ്റ് വെര്‍മിസെല്ലി എന്നിവയുടെ ശ്രേണി ഈ വികസിച്ചുകൊണ്ടിരിക്കുന്ന മുന്‍ഗണനകള്‍ നിറവേറ്റുന്നതിനും വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പര്യാപ്തമാണെന്നും ദീപിക ഭാന്‍ പറഞ്ഞു.

200 ഗ്രാം റോസ്റ്റഡ് വെര്‍മിസെല്ലി പായ്ക്കിന് 30 രൂപയും 200 ഗ്രാം അണ്‍റോസ്റ്റഡ് വേരിയന്റിന് 22 രൂപയും മില്ലറ്റ് വെര്‍മിസെല്ലി 180 ഗ്രാമിന് 30 രൂപയുമാണ് വില. തിരഞ്ഞെടുത്ത പ്രീമിയം ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് ചാനലുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.