ആഹ്ലാദകരമായ ഓണം ഓഫറുകളുമായി വോള്‍ട്ടാസ്

Posted on: August 22, 2023

കൊച്ചി : കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, എയര്‍ കണ്ടീഷനിംഗ് മേഖലയിലെ മുന്‍നിരക്കാരായ വോള്‍ട്ടാസ്, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ സുഖസൗകര്യങ്ങളും ജീവിതശൈലിയും മെച്ചപ്പെടുത്തുന്ന സാങ്കേതിക മികവുള്ള ഉത്പന്നങ്ങള്‍ നല്‍കുന്ന പാരമ്പര്യമുള്ള വോള്‍ട്ടാസ് ഈ ഓണക്കാലത്ത് കേരളത്തിലെ ജനങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ്.

ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ പ്രക്രിയ എളുപ്പമാക്കുന്നതിന് ഓണം ഓഫറുകളില്‍ ക്യാഷ്ബാക്ക്, വിപുലീകൃത വാറന്റി, ഇന്‍സ്റ്റലേഷന്‍ പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത വോള്‍ട്ടാസ്, വോള്‍ട്ടാസ് ബെക്കോ ഉത്പന്നങ്ങളില്‍ 15 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

വോള്‍ട്ടാസിന്റെയും വോള്‍ട്ടാസ് ബെക്കോയുടെയും ഉത്പന്നങ്ങളിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ എത്തിക്കുന്നതിനായി ഫിക്‌സഡ് ഈസി ഇഎംഐ, സീറോ ഡൗണ്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഫിനാന്‍സ് ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, എക്സ്റ്റന്റഡ് വാറന്റിയും വാഗ്ദാനം ചെയ്യുന്നു. എസികള്‍ വാങ്ങുമ്പോള്‍ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റലേഷന്‍ ലഭ്യമാകും. 2023 സെപ്റ്റംബര്‍ 30 വരെ വോള്‍ട്ടാസിന്റെ എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും ഓഫറുകള്‍ ലഭ്യമാണ്.

വോള്‍ട്ടാസിന്റെ പ്രത്യേക ഓണം ഓഫറുകള്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. എയര്‍കണ്ടീഷണറുകള്‍ മുതല്‍ റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും വരെ. ഈ ഓഫറുകള്‍ കേരളത്തിലെ ഉപഭോക്താക്കളുടെ തുടര്‍ച്ചയായ വിശ്വാസത്തിനും പിന്തുണയ്ക്കുമുള്ള വോള്‍ട്ടാസിന്റെ നന്ദിപ്രകടനമാണ്.

നൂതനമായ ഗൃഹോപകരണങ്ങളുടെ ആവശ്യകതയില്‍ കേരളത്തില്‍ ഗണ്യമായ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വോള്‍ട്ടാസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഹൃദ്യമായ പ്രതികരണം തുടര്‍ച്ചയായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്നതിനാണ് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.