വോൾട്ടാസ് ഓണം ഓഫർ

Posted on: August 7, 2015

Voltas-Ac-Big

കൊച്ചി : എയർ കണ്ടീഷണർ കമ്പനിയായ വോൾട്ടാസ് അഞ്ചിരട്ടി സന്തോഷം ഓണം ഓഫർ അവതരിപ്പിച്ചു. സ്റ്റാർ റേറ്റിംഗുള്ള എസികൾക്ക് അഞ്ചു വർഷത്തെ വാറണ്ടിയാണ് കമ്പനി ഈ വർഷത്തെ ഓണം ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സ്‌ക്രാച്ച് കാർഡ് ഓഫറുമുണ്ട്. എക്‌സ്‌ചേഞ്ച് ഓഫർ, സീറോ ഡൗൺ പേമെന്റ് ഓഫർ എന്നിവയും ഓണക്കാലത്ത് വോൾട്ടാസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

കേരളം വോൾട്ടാസിന് വളരെ പ്രധാനപ്പെട്ട വിപണിയാണെന്നും കേരളത്തിലെ ഉപയോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ ആകർഷകങ്ങളായ ഓഫറുകളോടെ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും വോൾട്ടാസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പ്രദീപ് ബക്ഷി പറഞ്ഞു.