ഓണ വിപണി ലക്ഷ്യമിട്ട് ‘വാ മോനെ ദിനേശാ’, ‘കെയര്‍ ദ മേക്കേജ് എ ഹോം, എ ഹോം’ ക്യാംപയിനുകളുമായി ഹാവല്‍സ് ഇന്ത്യ

Posted on: August 12, 2023

കൊച്ചി : ഓണ വിപണി ലക്ഷ്യമിട്ട് വിവിധ ക്യാംപയിനുകളുമായി പ്രമുഖ ഹോം അപ്ലയന്‍സസ് ഗ്രൂപ്പായ ഹാവല്‍സ് ഇന്ത്യ. ഹാവല്‍സിന്റെ ലോയ്ഡ് എസ്റ്റലോ വാഷിംഗ് മെഷീന്‍, ലോയ്ഡ്‌സ് റഫ്രിജറേറ്റര്‍ എന്നിവയുടെ പ്രചാരണാര്‍ത്ഥമാണ് ‘കെയര്‍ ദ മേക്കേജ് എ ഹോം, എ ഹോം’, ‘വാ മോനെ ദിനേശാ’ ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ലോയ്ഡ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് കണ്ടത്.

ലോയ്ഡിന്റെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വാ മോനേ ദിനേശാ’ ക്യാംപയിന്‍ നടത്തുന്നത്. എല്‍.ഇ.ഡി ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, എ.സി തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിവിധ ഫിനാന്‍സ് സ്‌കീമുകള്‍, അധിക വാറന്റി, ആകര്‍ഷകമായ സമ്മാനങ്ങള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 25,000 രൂപ വരെ ഉറപ്പായ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കും.

എല്‍.ഇ.ഡി ടി.വിക്ക് മൂന്ന് വര്‍ഷത്തെ അധിക വാറന്റിയും വാഷിംഗ് മെഷീനുകളിലെ വാഷ് മോട്ടോറിന് 10 വര്‍ഷത്തെയും സ്പിന്‍ മെഷീന് അഞ്ചു വര്‍ഷത്തെയും അധിക വാറന്റി നല്‍കും. ഫ്രിഡ്ജിന് ഒരു വര്‍ഷത്തെയും കംപ്രസ്സറിന് ഒന്‍പത് വര്‍ഷത്തെയും വാറന്റി, എയര്‍ കണ്ടീഷണറുകള്‍ക്ക് അഞ്ച് വര്‍ഷം വാറന്റി എന്നിങ്ങനെയാണ് മറ്റ് ഓഫറുകള്‍. ഓഗസ്റ്റ് അവസാനം വരെ ഓഫറുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമേ ഹാവല്‍സിന്റെ കിച്ചന്‍ അപ്ലയന്‍സസിനും ഓഫറുകളുണ്ട്.

‘കെയര്‍ ദ മേക്കേജ് എ ഹോം, എ ഹോം’ ക്യാംപയിനിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യ ചിത്രങ്ങളില്‍ ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, അനുശ്രീ എന്നിവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകേണ്ട കരുതലിന്റെ പ്രതീകം കൂടിയാണ് ഈ പരസ്യങ്ങള്‍. അതേസമയം അത്യാധുനിക ബില്‍റ്റ്-ഇന്‍ ഹീറ്റര്‍ സംവിധാനമുളള ലോയ്ഡ് എസ്റ്റെല്ലോ വാഷിംഗ് മെഷീന്‍, ടെന്‍-വെന്റ് സാങ്കേതിക വിദ്യയുള്ള ഫ്രിഡ്ജ് എന്നിവയുടെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നവയാണ് പരസ്യ ചിത്രങ്ങള്‍.

കരുതല്‍, സന്തോഷം എന്നിവയുടെ വിളംബരമാകുന്ന ഓണക്കാലത്ത് ഈ ക്യാംപയിന്‍ വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹാവെല്‍സ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജേഷ് രതി പറഞ്ഞു, ക്യാംപയിനിലൂടെ, ഓണത്തിന്റെ ചൈതന്യം പിടിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വീടുകള്‍ സ്‌നേഹവും സന്തോഷവും കൊണ്ട് നിറയുന്ന സമയമാണതെന്നും ഹാവെല്‍സ് ഇന്ത്യ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രോഹിത് കപൂര്‍ കൂട്ടിച്ചേര്‍ത്തു.

 

TAGS: Havells Lloyd |