ക്രോമയില്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ ഹോം അപ്ലയന്‍സസ്, സ്മാര്‍ട്ട് ഫോണുകള്‍, ഓഡിയോ തുടങ്ങിയവയില്‍ വന്‍ ഇളവുകള്‍

Posted on: August 12, 2023

കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 76-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 വരെ നീണ്ടു നില്‍ക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ സ്മാര്‍ട്ട് ഫോണുകള്‍, ടിവികള്‍, ഹോം അപ്ലയന്‍സസുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. 385-ല്‍ ഏറെയുള്ള സ്റ്റോറുകളിലും വെബ്‌സൈറ്റായ രൃീാമ.രീാ ലും ഇതു ലഭ്യമാണ്.

55 ഇഞ്ച് ഓലെഡ് ടിവി പ്രതിമാസം 2,999 രൂപ പ്രതിമാസ തിരിച്ചടവില്‍ ലഭ്യമാണ്. ക്രോമ ഒലെഡ് ഗൂഗിള്‍ ടിവി 50,999 രൂപ മുതല്‍ ലഭ്യമാണ്. ചാര്‍കോള്‍ സാങ്കേതികവിദ്യയുമായെത്തുന്ന 28 ലിറ്റര്‍ കണ്‍വെക്ഷന്‍ മൈക്രോ വേവുകള്‍ 1499 രൂപ എന്ന പ്രതിമാസ തിരിച്ചടവില്‍ ലഭിക്കും.

ഭക്ഷണത്തിന്റെ ഫ്രഷ്‌നസ് ഉറപ്പാക്കാന്‍ ക്രോമയുടെ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ ശ്രേണിയുണ്ട്. 1,999 രൂപ മുതലെന്ന ഇഎംഐയില്‍ ഇവ ലഭ്യമാണ്. ക്രോമയുടെ 26,990 രൂപയില്‍ ആരംഭിക്കുന്ന ഇന്‍വെര്‍ട്ടര്‍ കണ്‍വെര്‍ട്ടബിള്‍ റഫ്രിജറേറ്ററുകള്‍ വൈദ്യുതി ബില്‍ ലാഭിക്കുവാന്‍ സഹായിക്കുന്നവയാണ്.

ഹോം അപ്ലയന്‍സസുകള്‍ക്കു പുറമെ ക്രോമ 5ജി ഫോണുകളിലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 5ജി ഫോണുകള്‍ക്ക് 12,499 രൂപ മുതല്‍ വില ആരംഭിക്കുന്നു. കൂടാതെ തെരഞ്ഞെടുത്ത മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഒരു സ്മാര്‍ട്ട് വാച്ചോ മറ്റ് അസസ്സറികളോ വെറും 49 രൂപയ്ക്ക് ലഭിക്കും. ആപ്പിള്‍, സാംസഗ്, വണ്‍പ്ലസ് തുടങ്ങി നിരവധി ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ക്രോമയില്‍ ലഭ്യമാണ്.

ക്രോമ ഓഡിയോ വിഭാഗത്തിലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. വെറും 4,199 രൂപ മുതല്‍ ആരംഭിക്കുന്ന ഡൈനാമിക് പാര്‍ട്ടി സ്പീക്കറുകള്‍ ക്രോമയുടെ സ്വാതന്ത്ര്യ ദിന സെയിലില്‍ ലഭിക്കും.

വെറും 2999 രൂപ മുതല്‍ മെറ്റാലിക് വെയറബിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ ലഭിക്കും. പ്രീമിയം സ്മാര്‍ട്ട് വാച്ചുകള്‍ തേടുന്നവര്‍ക്ക് ഏറ്റവും പുതിയ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ 25,400 രൂപ മുതല്‍ ക്രോമ സ്റ്റോറുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

കൂടാതെ 20,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും 15 ശതമാനം വരെ കാഷ്ബാക്കും ക്രോമ നല്‍കുന്നുണ്ട്. 24 മാസം വരെയുള്ള ലളിതമായ ഇഎംഐ ഓപ്ക്ഷനും ലഭ്യമാണ്.