വിരാട് കോഹ്‌ലി എസ്സിലോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

Posted on: August 11, 2023

കൊച്ചി : ലോകമെമ്പാടുമുള്ള പ്രിസ്‌ക്രിപ്ഷന്‍ ലെന്‍സുകളുടെ മുന്‍നിരയിലുള്ള എസ്സിലോര്‍, ആഗോള കായിക ഐക്കണ്‍ വിരാട് കോഹ്ലിയെ തങ്ങളുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എസ്സിലോര്‍ വിരാട് കോഹ്ലിയെ വച്ച് മള്‍ട്ടി-മീഡിയ ക്യാംപെയ്ന്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.

പ്രായഭേദമന്യേ എല്ലാ വിഭാഗക്കാരുടെയും നേത്രപരിപാലനത്തില്‍ മുന്നില്‍ നില്‍ക്കുന്ന നൂതന ബ്രാന്‍ഡുകളായ സ്റ്റെല്ലെസ്റ്റ്, ഐസെന്‍, വാരിലക്‌സ് എന്നിവയും ഇവയെ സംരക്ഷിക്കുന്ന പ്രശസ്തമായ ഒരു അദൃശ്യ ഷീല്‍ഡായ ക്രിസലും ഉള്‍പ്പെടുത്തിയായിരിക്കും ക്യാംപെയ്ന്‍.

വ്യക്തമായ കാഴ്ചയ്ക്ക് എതിരായി നില്‍ക്കുന്ന എല്ലാ ശക്തികള്‍ക്കുമെതിരേ പൂര്‍ണമായ സംരക്ഷണം നല്‍കുന്ന ഒരു കോംപിനേഷനായി, അത് ധരിക്കുന്നവര്‍ക്കു കാഴ്ച അതിന്റെ പൂര്‍ണ ശേഷിയില്‍ ലഭിക്കും എന്ന സന്ദേശമായിരിക്കും ഈ ക്യാപെയ്ന്‍ നല്‍കുക.