ബൈ മോര്‍, സേവ് മോര്‍ ഓഫറുമായി മിയ ബൈ തനിഷ്‌ക്

Posted on: August 7, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും ഫാഷനബില്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്‌ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന ബൈ മോര്‍ സേവ് മോര്‍ ഓഫര്‍ പ്രഖ്യാപിച്ചു. മിയയുടെ എല്ലാ സ്റ്റഡഡ് ഉത്പന്നങ്ങള്‍ക്കും ബൈ മോര്‍ സേവ് മോര്‍ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ രണ്ടാമത്തെ പര്‍ചേസ് മുതല്‍ പ്രാഥമിക ഇളവിനു പുറമെ അധിക ഇളവും നല്‍കുന്നതാണ് ബൈ മോര്‍ സേവ് മോര്‍ ഓഫര്‍. ഓഫര്‍ കാലയളവില്‍ മിയയുടെ എല്ലാ സ്റ്റഡഡ് ഉത്പന്നങ്ങള്‍ക്കും 20 ശതമാനം വരെ പ്രാഥമിക ഇളവു ലഭിക്കും. മിയ ബൈ തനിഷ്‌കിന്റെ എല്ലാ സ്റ്റോറുകളിലും സെപ്റ്റംബര്‍ നാലു വരെ ഈ ഓഫര്‍ ലഭ്യമാണ്.

ഏതു സ്‌റ്റൈലിനും ഇണങ്ങും വിധത്തിലുള്ള മിനിമലിസ്റ്റിക് ഡെയന്റി ആഭരണങ്ങളുടെ സുന്ദരമായ ശ്രേണിയാണ് മിയ ബൈ തനിഷ്‌ക് ശേഖരത്തിലുള്ളത്. ബൈ മോര്‍ സേവ് മോര്‍ ആനുകൂല്യങ്ങളുടെ പിന്‍ബലത്തില്‍ കമ്മലുകള്‍, മോതിരങ്ങള്‍, ബ്രെയ്‌സ് ലെറ്റുകള്‍, ഇയര്‍ റിങുകള്‍, പെന്‍ഡന്റുകള്‍ തുടങ്ങി വിപുലമായ ആഭരണങ്ങളുടെ അതുല്യമായ ട്രെന്‍ഡി ഡിസൈനുകള്‍ തെരഞ്ഞെടുക്കാം.

ആകര്‍ഷകമായ കളര്‍ സ്റ്റോണുകള്‍, ഡാസ്സ്‌ലിങ് ഗോള്‍ഡ്, സ്പാര്‍ക്ലിങ് ഡയമണ്ട്, ഷൈനിങ് സില്‍വര്‍ തുടങ്ങി മിയയുടെ ഏറ്റവും കുലീനമായ ശ്രേണിയില്‍ നിന്ന് വാങ്ങുന്നതിനൊപ്പം പണം ലാഭിക്കുകയും ചെയ്യാനാകും.

മികച്ച തോന്നല്‍ ഉളവാക്കാന്‍ ഭംഗിയുള്ളതായിരിക്കുക എന്നതിലാണ് മിയ വിശ്വസിക്കുന്നത്. ഏറ്റവും മികച്ച ആഭരണങ്ങളുടെ ലോകത്തിലേക്ക് ആഴ്ന്നിറങ്ങുകയും ജീവിതത്തിലെ പ്രത്യേക അവസരങ്ങള്‍ക്കായുള്ള ഏറ്റവും അനുയോജ്യമായ ആഭരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനുള്ള മികച്ച അവസരമാണ് ബൈ മോര്‍ സേവ് മോര്‍ ഓഫറിലൂടെ ലഭിക്കുന്നത്.