ഗോപുനന്തിലത്ത് ജി മാര്‍ട്ടില്‍ ഗോള്‍ഡ് ഗാല ഓഫറിന് തുടക്കം

Posted on: July 22, 2023

 

തൃശൂര്‍ : നന്തിലത്ത് ജിമാര്‍ട്ടില്‍ ഗോള്‍ഡ് ഗാല ഓഫറിന് തുടക്കം. ഓഫര്‍ കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണം (ഒരു പവന്‍ വീതം 125 പേര്‍ക്ക്), 5മാരുതി ഇഗ്‌നിസ് കാറുകള്‍, ഒരുസ്റ്റുഡിയോ അപ്പാര്‍ട്‌മെന്റ് തുടങ്ങിയവയ്ക്കു പുറമേ ഗൃഹോപകരണങ്ങള്‍ക്ക് വലിയ ഡിസ്‌കൗണ്ടും ലഭിക്കും.

ഗോള്‍ഡ് ഗാല ഓഫറിനൊപ്പം ഓപ്പണ്‍ ബോക്‌സ് സെയിലുംഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് ഗഹോപകരണങ്ങള്‍ 50% വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇന്നു നടക്കുന്ന
ഓപ്പണ്‍ ബോക്‌സ് സെയില്‍.

പ്രമുഖ ബ്രാന്‍ഡുകളുടെ ടിവി, ഫ്രിജ്, വാഷിംഗ് മെഷീന്‍ എസി തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ വലിയ ശ്രേണിയും ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ കാഷ്ബാക്ക്, പലിശയില്ലാത്ത ഇഎംഐ ഫിനാന്‍സ്, ഇഎംഐ ബാക്ക്, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസിംഗ് സ്‌കീം, വണ്‍ റുപീ സ്‌കീം തുടങ്ങിയവയും ലഭ്യമാണ്. എക്‌സ് ചേഞ്ച് ഓഫറുകളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.