എയര്‍ ഇന്ത്യ എക്സ്പ്രസ് ഗൗര്‍മെയറിനെ അവതരിപ്പിക്കുന്നു

Posted on: June 22, 2023

കൊച്ചി : ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാര്‍ഡ് ജേതാവായ ഇന്‍ ഫ്ളൈറ്റ് ഡൈനിംഗ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അതിഥികള്‍ക്ക് ഗൗര്‍മെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം. മാസ്റ്റഴേ്സ് ഷെഫ് സ്പെഷലുകള്‍, ഓള്‍ ഡേ ബ്രെക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരമായതുമായ തെരഞ്ഞെടുപ്പുകള്‍, കാലാനുസൃതമായ ഫ്രഷ് പഴങ്ങള്‍, സാന്‍വിച്ചുകളും റോളുകളും ഡെസര്‍ട്ടുകളും തുടങ്ങിയവയെല്ലാം എയര്‍ലൈനിന്റെ പുതിയ കോ-ബ്രാന്‍ഡഡ് വെബ്സൈറ്റായ airindiaexpress.com വഴി മുന്‍കൂട്ടി ബുക്കു ചെയ്യാനാവുന്നതില്‍ ഉള്‍പ്പെടുന്നു.

വിമാനത്തില്‍ നല്‍കുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്‍മ, രുചി തുടങ്ങിയവ ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കുന്നുണ്ട്. പ്രാരംഭ ആനുകൂല്യമായി ജൂലൈ അഞ്ചു വരെ ബുക്കു ചെയ്യുന്നവയ്ക്ക് തെരഞ്ഞെടുത്ത ഇനങ്ങളില്‍ 50 ശതമാനം ഇളവും നല്‍കും

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അനുഭവവേദ്യമാക്കിക്കൊണ്ട് ഇന്‍ ഫ്ളൈറ്റ് ഡൈനിംഗിന്റെ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ മാനേജിങ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.