മെഴ്‌സിഡീസ് ബെന്‍സ് ഹാര്‍ട്ടന്‍ സ്‌ട്രോളര്‍ അവതരിപ്പിച്ചു

Posted on: May 18, 2023

കൊച്ചി : രാജ്യാന്തരപ്രശസ്തമായ മെഴ്‌സിഡീസ് ബെന്‍സ് ഹാര്‍ട്ടന്‍ സ്‌ട്രോളര്‍ ഇന്ത്യയിലെ ആദ്യവില്‍പന സിനിമാതാരം ടൊവിനോ തോമസ് നിര്‍വഹിച്ചു.

പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്‌ട്രോളര്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ആകര്‍ഷകമായ 4 നിറങ്ങളില്‍ ലഭ്യമാണ്. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് അനുയോജ്യമായ വീഗന്‍ ലെതറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നതെന്നു പോപ്പീസ് ബേബികെയര്‍ എം.ഡി. ഷാജു തോമസ് അറിയിച്ചു.

മെഴ്‌സിഡീസ് ബെന്‍സ് ഹാര്‍ട്ടന്‍ സ്‌ട്രോളര്‍ പോപ്പീസിന്റെ ഷാറൂമുകളിലും www.popees.com എന്നവെബ്‌സൈറ്റ് വഴിയും മാത്രമാണു ലഭിക്കുക.