കാട് പുതിയ ഉത്പന്നങ്ങളും വെബ്‌സൈറ്റും പുറത്തിറക്കി

Posted on: May 8, 2023

കൊച്ചി : അതിവേഗം വളരുന്ന പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ ‘കാട്’ പുതിയ ഉത്പന്നങ്ങളും വെബ്‌സൈറ്റും കൊച്ചി മാരിയറ്റില്‍ നടന്ന ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. എറണാകുളം എംപി ഹൈബി ഈഡന്‍, സിനിമാതാരങ്ങളായ റഹ്‌മാന്‍, സംയുക്ത എന്നിവരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. 2022ല്‍ ആരംഭിച്ചതു മുതല്‍ ‘കാട്’ ഇന്ത്യയിലും ജിസിസിയിലും ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സാന്നിധ്യം ശ
ക്തമാക്കിയിട്ടുണ്ട്. ലുലു ഇന്ത്യആന്‍ഡ് യുഎഇ, ആസ്റ്റര്‍ ഫാര്‍മസി, ലൈഫ് ഫാര്‍മസി, ടാറ്റഎംജി തുടങ്ങിയ പ്രമുഖ റീട്ടെയ്‌ലര്‍മാര്‍ ഉള്‍പ്പെടെ 200 ലധികം കേന്ദ്രങ്ങളിലാണ് കാടിന്റെ സാന്നിധ്യമുള്ളത്. കൂടാതെ, ന
യ്ക, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ പ്രധാന ഓണ്‍ലൈന്‍ സ്റ്റോറുകളിലും സാന്നിധ്യമുണ്ട്.

പത്ത് വര്‍ഷത്തിനകം വ്യക്തിഗത പരിചരണം, ആരോഗ്യം, ന്യൂട്രാസ്യൂട്ടിക്കല്‍സ് തുടങ്ങിയ 18 ഉത്പന്നങ്ങളിലൂടെ പ്രീമിയം മാര്‍ക്കറ്റിന്റെ 10 ശതമാനം നേടാനാണ് കാട് ലക്ഷ്യമിടുന്നത്. ആദ്യവര്‍ഷ വില്പ്പന 15 ദശലക്ഷം ബിസിനസുകള്‍ കവിഞ്ഞതായും അതില്‍ 80 ശതമാനം ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയാണെന്നും കാട് സ്ഥാപകനും സിഇഒയുമായ ഷഫിന്‍ കളത്തിങ്കല്‍ പറഞ്ഞു. 20 ശതമാനമാണ് ഓണ്‍ലൈന്‍ വില്പ്പന, വളര്‍ച്ചയും നേട്ടവും പ്രീമിയം വിഭാഗത്തിലെ മികച്ച അഞ്ച് സ്ഥാനങ്ങള്‍ ലക്ഷ്യമിടാനുള്ള ആത്മവിശ്വാസം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് യുഎസ്എഫ്ഡിഎ, യുകെയിലെ വീഗന്‍ സൊസൈറ്റി തുടങ്ങിയ പ്രമുഖ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയതായും ഉത്പാദന പ്രക്രിയകള്‍ക്കായി
ജിഎംപി, ഐഎസ്ഒ സര്‍ട്ടിഫൈഡ് ഫാക്റ്ററികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.