ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ് 1 പ്രോ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു

Posted on: April 29, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആന്റ് അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് ലോകത്തിലെ ആദ്യ 1.96 ഇഞ്ച് സൂപ്പര്‍ അമോലെഡ് ആര്‍ച്ച്ഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട് വാച്ചായ റിവോള്‍ട്ട് എഫ്എസ്1 പ്രോ അവതരിപ്പിച്ചു. ഫ്‌ളിപ്കാര്‍ട്ടുമായി സഹകരണത്തിലാണ് ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായി 3,995 രൂപ എന്ന പ്രത്യേക വിലയില്‍ റിവോള്‍ട്ട് എഫ്എസ്1 പ്രോ ലഭിക്കും.

റിവോള്‍ട്ട് എഫ്എസ്1 പ്രോ 1.96 ഇഞ്ച് സൂപ്പര്‍ അമോലെഡ് ആര്‍ച്ച്ഡ് ഡിസ്‌പ്ലേയുള്ള ബിടി കോളിംഗ് സ്മാര്‍ട്ട് വാച്ചാണ്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ചവയില്‍ ഒന്നായ 410 ത 502 റെസലൂഷനാണ് ഇതു നല്‍കുന്നത്. ആകര്‍ഷകമായ രൂപം നല്‍കുന്ന ആര്‍ച്ച്ഡ് ഡിസൈനുമായി ഫാഷന്റെ കാര്യത്തിലും ഇതു മുന്നിട്ടു നില്‍ക്കുന്നു. സുഖകരമായ ഫിറ്റിംഗ്, മികച്ച ദൃശ്യ അനുഭവം എന്നിവയും എടുത്തു പറയേണ്ടതാണ്. 2.5എക്‌സ് നിട്രോ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്. ഇതുവഴി പത്തു മിനിറ്റു ചാര്‍ജു ചെയ്ത് ഒരു ദിവസത്തെ ചാര്‍ജ് ഉറപ്പാക്കാനാവും.

ഫാഷന്റേയും സാങ്കേതകവിദ്യയുടേയും കാര്യത്തില്‍ തല്‍പരരായ എല്ലാ ഉപഭോക്താക്കള്‍ക്കും റിവോള്‍ട്ട് എഫ്എസ്1 പ്രോ ഒഴിവാക്കാനാവാത്ത ഒന്നാണ്. 110-ല്‍ ഏറെ സ്‌പോര്‍ട്ട്‌സ് മോഡുകളും ഇരുന്നൂറില്‍ ഏറെ വാച്ച് ഫെയ്‌സുകളും പുതിയ വാച്ചിലുണ്ട്. ഇതിന്റെ സിംഗിള്‍ സിങ്ക് ബിടി കോളിംഗ് വഴി തടസമില്ലാത്ത കണക്ടിവിറ്റിയും മികച്ച പ്രകടനവും ഉറപ്പാക്കാനാവുന്നു. തുടര്‍ച്ചയായ സ്‌ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിങ്, മുഴുവന്‍ സമയ ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് എന്നിവ അടക്കമുള്ള ആധുനിക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്.

റിവോള്‍ട്ട് എഫ്എസ്1 പ്രോ ബ്ലാക്ക്, ബ്ലൂ. ടീല്‍ എന്നീ മൂന്നു നിറങ്ങളിലാവും ലഭിക്കുക. ഇതില്‍ ഐപി68 ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സിനു പുറമേ സ്മാര്‍ട്ട് നോട്ടിഫിക്കേഷനും നിര്‍മിത ബുദ്ധിയുടെ പിന്‍ബലമുള്ള വോയ്‌സ് അസിസ്റ്റന്റുമുണ്ട്.

റിവോള്‍ട്ട് എഫ്എസ്1 അവതരിപ്പിച്ചപ്പോള്‍ ലഭിച്ച പ്രതികരണം തങ്ങള്‍ക്ക് അളവറ്റ ആഹ്ലാദം നല്‍കിയെന്ന് ടൈറ്റന്‍ കമ്പനി സ്മാര്‍ട്ട് വെയറബിള്‍സ് സിഒഒ രവി കുപ്പരാജ് പറഞ്ഞു. റിവോള്‍ട്ട് പരമ്പരയിലെ അടുത്തതായ റിവോള്‍ട്ട് എഫ്എസ്1 പ്രോ അവതരിപ്പിച്ചു തങ്ങള്‍ ഈ നിര വിപുലമാക്കുകയാണ്. റിവോള്‍ട്ട് എഫ്എസ്1 പ്രോ ലോകത്തിലെ ആദ്യ 1.96 ഇഞ്ച് സൂപ്പര്‍ അമോലെഡ് ആര്‍ച്ച്ഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട് വാച്ചാണ്. പുതുമകളോടു കൂടിയ വ്യത്യസ്തമായ ആര്‍ച്ച്ഡ് ഡിസൈനാണ് ഇതിനുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. തങ്ങളുടെ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനു മുന്‍പ് 450-ല്‍ ഏറെ പരിശോധനകളാണ് നടത്തുന്നത്. അതിനു ശേഷമാണ് അവ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഇത് തങ്ങളുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിജയകരമായ സഹകരണത്തിന്റെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.