സീസണ്‍സ് കലക്ഷനുമായി പ്ലാറ്റിനം ഗോള്‍ഡ് ഇന്റര്‍നാഷണല്‍

Posted on: April 24, 2023

കൊച്ചി : വിവാഹ സീസണ്‍ മുന്‍നിര്‍ത്തി, പ്ലാറ്റിനം ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്ലാറ്റിനം ലൗ ബാന്‍ഡ്‌സ് സീ
സണ്‍സ് കലക്ഷന്‍ അവതരിപ്പിച്ചു. തങ്ങളുടെ പ്രത്യേക നിമിഷങ്ങളെ എന്നെന്നും ഓര്‍മയില്‍ നിലനി
ര്‍ത്തുന്ന തരത്തില്‍ അനുപമമയാണ് ഈ കലകന്റെ രൂപകല്പ്പന. ഇതിലെ അലങ്കാരങ്ങള്‍ പിന്തുണയെയും പ്രതിജ്ഞാബദ്ധതയെയും പ്രതിനിധീകരിക്കുകയും, ഡബിള്‍ ടോണ്‍ഡ് ഫ്‌ളോയിഡ് ലൈനുകള്‍ ഒരുമയെ പ്രതീകവത്കരിക്കുകയും ചെയ്യുന്നു.

അതോടൊപ്പം ഇടകലര്‍ന്നുള്ള പാറ്റേണുകള്‍ പരസ്പര ബഹുമാനത്തെയും ഉയര്‍ത്തിക്കാട്ടുന്നു. 95% സംശുദ്ധമായ പ്ലാറ്റിനം കൊണ്ട് സഷ്ടിച്ചിരിക്കുന്ന ഈ പ്ലാറ്റിനം ലൗ ബാന്‍ഡുകള്‍ദമ്പതികള്‍ പരസ്പരം പങ്കിടുന്ന പ്രതിജ്ഞാബദ്ധതയുടെയും സ്‌നേഹത്തിന്റെയും പ്രതിരൂപവുമാണ്. എന്നും സെലിബ്രിറ്റികള്‍ക്ക് പ്രിയങ്കരമാണ് പ്ലാറ്റിനം ലൗ ബാന്‍ഡുകള്‍.

ആനി ഹാ, ഏരിയന്‍ ഗ്രാന്‍ഡെ, ബിയോണ്‍സ്, ജെനിഫര്‍ ലോപ്പസ്, പ്രിയങ്കാ ചോപ്ര വരെയുള്ളവര്‍ തങ്ങളുടെ വിവാഹ നിശ്ചയ മോതിരങ്ങള്‍ പ്ലാറ്റിനത്തിലാണ് തയാറാക്കിയിട്ടുള്ളത്. ലോകത്താകമാനം തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ മാത്രമായിരിക്കും അതിമനോഹരമായി പ്രത്യേകം രൂപകല്പ്പന ചെയ്ത പിജിഐ ഇന്ത്യലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റിനം ലബ്രാന്‍ഡുകള്‍ ലഭിക്കുക. ഇന്ത്യയിലെ പ്രമുഖ
റീട്ടെയ്‌ല് ജ്വല്ലറി ഷോപ്പുകളിലുടനീളം പുതിയ കലക്ഷന്‍ വില്പ്പനക്കുണ്ടാവും.