ഫുള്‍ഫ്രെയിം ലെന്‍സ് നിരയിലേക്ക് പുതിയ ലെന്‍സ് അവതരിപ്പിച്ച് സോണി ഇന്ത്യ

Posted on: April 4, 2023

കൊച്ചി : സോണി അതിന്റെ പ്രശസ്തമായ ജി മാസ്റ്റര്‍ ഫുള്‍ ഫ്രെയിം ലെന്‍സ് ലൈനപ്പിലേക്ക് പുതുതായി എഫ്ഇ 50എംഎം എഫ്1.4 ജിഎം ലെന്‍സ് (മോഡല്‍ ഇസ്ഇഎല്‍50എഫ്14ജിഎം) അവതരിപ്പിച്ചു. പോര്‍ട്രെയ്ച്ചര്‍, ലാന്‍ഡ്സ്‌കേപ്പ്, ട്രാവല്‍, വെഡിംഗ് എന്നിവയുള്‍പ്പെടെ ഫോട്ടോയിലും വീഡിയോയിലും വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷന്‍ കൂടിയായിരിക്കും ഇത്.

എല്ലാ സോണി സെന്ററുകളിലും, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകളിലും, ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും (ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്), www.ShopatSC.com പോര്‍ട്ടലിലും ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഏപ്രില്‍ മൂന്ന് മുതല്‍ ലഭ്യമാകും. 149,990 രൂപയാണ് പുതിയ ലെന്‍സിന്റെ വില.

ഇന്നത്തെ ക്രിയേറ്റര്‍മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സോണിയില്‍ തങ്ങള്‍ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതെന്ന് സോണി ഇന്ത്യയുടെ ഡിജിറ്റല്‍ ഇമേജിംഗ് ഹെഡ് മുകേഷ് ശ്രീവാസ്തവ പറഞ്ഞു. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫി ഉപയോഗത്തിനും ഒരു മികച്ച ചോയ്സാണ് ഈ പ്രൈം ലെന്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.