ക്രോമ ലേബലിലുള്ള ക്യൂലെഡ് ടിവികളും വാട്ടര്‍ പ്യൂരിഫയറുകളും വിപണിയിലവതരിപ്പിച്ചു

Posted on: March 29, 2023

കൊച്ചി : ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ നവീനമായ ക്യൂലെഡ് ടിവികളും വാട്ടര്‍ പ്യൂരിഫയറുകളും അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ സ്വന്തം ലേബലിലുള്ള ഉത്പന്ന നിര വികസിപ്പിച്ചു. അതുല്യമായ കാഴ്ച അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന അത്യാധിനീക സാങ്കേതികവിദ്യയാണ് ക്രോമ ക്യൂലെഡ് ടിവിയില്‍ ഉള്ളത്. അതേ സമയം ക്രോമ വാട്ടര്‍ പ്യൂരിഫയര്‍ ഏറ്റവും മികച്ച ജല ശുദ്ധീകരണ സംവിധാനം വഴി ശുദ്ധവും ശുചികരവുമായ കുടിവെള്ളം ലഭ്യമാക്കുന്നു.

മികച്ച ചിത്ര നിലവാരം, മികച്ച നിറങ്ങളും ശബ്ദവും, 3 എച്ച്ഡിഎംഐ പോര്‍ട്ടുകളും 2 യുഎസ്ബി പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സൗകര്യം തുടങ്ങിയവ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും ക്രോമ ക്യൂലെഡ് ടെലിവിഷനുകള്‍. ബ്ലൂടൂത്ത് 5.0, ഡ്യൂവല്‍ ബാന്‍ഡ് വൈഫൈ, ഒപ്റ്റിക്കല്‍ ഓഡിയോ ഔട്ട്പുട്ട്, 2 ജിബി റാം, 16 ജിബി റോം, 1.9 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സര്‍, ഗൂഗിള്‍ ഓപറേറ്റിങ് സിസ്റ്റം, ഒരു വര്‍ഷ വാറണ്ടി എന്നിവയെല്ലാം ഇതിലുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആപ്പുകള്‍ക്കുള്ള പിന്തുണയും ലഭ്യമാണ്. ക്രോമ ക്യൂലെഡ് ടിവി 55 ഇഞ്ച്, 65 ഇഞ്ച് എന്നിങ്ങനെ ലഭ്യമാണ്. 59,990 രൂപയിലാണ് വില തുടങ്ങുന്നത്.

തുടര്‍ച്ചയായി വെള്ളം നല്‍കുന്നതിനായി കൂടുതല്‍ ശേഖരണ, ഫില്‍ട്രേഷന്‍ ശേഷിയാണ് ക്രോമ വാട്ടര്‍ പ്യൂരിഫയറിനു നല്‍കിയിരിക്കുന്നത്. ബാക്ടീരിയകള്‍, ലോഹ മാലിന്യങ്ങള്‍, അണുക്കള്‍ തുടങ്ങിയവയെ മാറ്റുക മാത്രമല്ല വിഷാംശങ്ങളേയും മറ്റ് അപകടകാരികളായ രാസവസ്തുക്കളേയും മാറ്റി വെള്ളം കുടിക്കാന്‍ യോഗ്യമാക്കി മാറ്റും. ആധുനീക കോപ്പര്‍ പ്ലസ് പോസ്റ്റ് കാര്‍ബണ്‍ ഫില്‍റ്റര്‍, മാനുവല്‍ ടിഡിഎസ് കണ്‍ട്രോളര്‍ എന്നിവ ഇതിലുള്ളതിനാല്‍ വെള്ളത്തില്‍ കോപ്പറിന്റെ നേട്ടവും ലഭിക്കുന്നു. ഇതു വെള്ളത്തെ കൂടുതല്‍ രുചികരമാക്കുന്നു. ഇതിന് 9 ലിറ്റര്‍ വെള്ള ശേഖരണ സൗകര്യവും സ്മാര്‍ട്ട് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്. ശുദ്ധീകരണ സാങ്കേതികവിദ്യയുടെ ആറു ഘട്ടങ്ങള്‍ വരെയാണ് ഈ വാട്ടര്‍ പ്യൂരിഫയറിനുള്ളത്. അള്‍ട്രാഫൈന്‍ സെഡിമെന്റ് ഫില്‍റ്റര്‍, അണുക്കളെ ഒഴിവാക്കുന്ന യുവി സാങ്കേതികവിദ്യ എന്നിവ പോലുള്ള സൗകര്യങ്ങള്‍ക്കു പുറമേയാണിത്. വാട്ടര്‍ പ്യൂരിഫയര്‍ വില 11,990 രൂപ മുതല്‍.

ക്രോമയുടെ സ്വന്തം ലേബലിലുള്ള ഉത്പന്നങ്ങള്‍ കഴിഞ്ഞ വര്‍ഷം 2.5 മടങ്ങു വളര്‍ച്ചയാണു നേടിയത്. അത്യാധുനീക സാങ്കേതികവിദ്യയുടെ അടിത്തറയിലുള്ള നാന്നൂറില്‍ ഏറെ ഉത്പന്നങ്ങളാണ് നിലവില്‍ ക്രോമയ്ക്കുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യവും ഉയര്‍ന്ന ഗുണനിലവാരവും വഴി വിശ്വാസ്യത ഉയര്‍ത്തുന്നതാണ് ക്രോമയുടെ ഉത്പന്നങ്ങള്‍. കൃത്യമായ ഗുണമേന്‍മാ പരിശോധനകള്‍ കടന്നെത്തുന്ന ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണമായ വില്‍പനാന്തര സേവനങ്ങളും ലഭ്യമാണ്.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അത്യാധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലവുമായി ക്യൂലെഡ് ടിവികളും വാട്ടര്‍ പ്യൂരിഫയറും അവതരിപ്പിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ക്രോമ ഇന്‍ഫിനിറ്റി റീട്ടെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിത്ര പറഞ്ഞു. സാങ്കേതികവിദ്യയെ കൂടുതല്‍ മികച്ച രീതിയില്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിയാണ് സ്വന്തം ലേബലിലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ളത്. എല്ലാവര്‍ക്കും മികച്ച വിലയില്‍ ഇവ ലഭ്യമാക്കാനും തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ട്. പുതിയ ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഗുണനിലവാരവും പ്രകടനവും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസി, റഫ്രിജറേറ്റര്‍, വാഷിങ് മിഷ്യന്‍, മൈക്രോവേവ്, കിച്ചന്‍ അപ്ലയന്‍സസുകള്‍, ഇയര്‍ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ക്രോമയ്ക്ക് സ്വന്തം ലേബല്‍ ഉത്പന്നങ്ങളുണ്ട്. സ്റ്റോറുകളില്‍ ക്രോമ ബ്രാന്‍ഡഡ് ടിവികളും എയര്‍ കണ്ടീഷണറുകളും മറ്റ് ഏതൊരു ബ്രാന്‍ഡ് ടിവികളേയും എയര്‍ കണ്ടീഷണറുകളെക്കാളും കൂടുതല്‍ വില്‍ക്കപ്പെടുന്നുണ്ട്.

ക്രോമ ക്യൂലെഡ് ടിവികളും വാട്ടര്‍ പ്യൂരിഫയറുകളുംwww.croma.com, ക്രോമ സ്റ്റോറുകള്‍, ടാറ്റാ നിയു എന്നിവിടങ്ങളില്‍ ലഭ്യമാണ്.