15 രൂപയുടെ സെല്‍ഫി ഷാമ്പൂ ഹെയര്‍ കളര്‍ അവതരിപ്പിച്ച് ഗോദ്റെജ്

Posted on: March 29, 2023

കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് 15 രൂപ വിലയില്‍ ഗോദ്റെജ് സെല്‍ഫി ബ്രാന്‍ഡില്‍ ഷാമ്പൂ ഹെയര്‍ കളര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേകം അവതരിപ്പിക്കുന്ന ഇത് 5-മിനിറ്റ് അതിവേഗ ഷാമ്പൂ ബ്രാന്‍ഡാണ്.

സ്വയം വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന രീതിയാണ് ഷാമ്പൂ ഹെയര്‍ കളറിന്റേത് എന്നും അതു കൊണ്ട് തങ്ങള്‍ പുതിയ ബ്രാന്‍ഡിന് ഗോദ്റെജ് സെല്‍ഫി എന്നു പേരു നല്‍കിയെന്നും ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ് ഹെയര്‍ കെയര്‍ വിഭാഗം മേധാവി നീരജ് സെന്‍ഗുത്തുവന്‍ പറഞ്ഞു.