ബിസ്മി ഹൈപ്പർമാർട്ടിൽ 5 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവ്

Posted on: December 21, 2020

കൊച്ചി : അജ്മല്‍ ബിസ്മിയുടെ ഷോറൂമുകളില്‍ 5% മുതല്‍ 50% വരെ വിലക്കുറവുമായി ക്രിസ്മസ് സെയില്‍. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി, ക്രോക്കറി തുടങ്ങിയവ വിലക്കുറവിലൂടെ സ്വന്തമാക്കാം. 15000-ല്‍പരം ഉത്പന്നങ്ങളാണ് അണിനിരത്തിയിരിക്കുന്നത്, സ്വന്തം ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന പാലും പാലുത്പന്നങ്ങളും ബിസ്മി ഹൈപ്പര്‍മാര്‍ട്ടില്‍ ലഭ്യം.

വിലക്കുറവിനു പുറമേ, തിരഞ്ഞെടുത്ത ഉത്പന്നങ്ങളില്‍ ഒന്നിനൊന്നു സൗജന്യം, കോംബോ ഓഫറുകള്‍ എന്നി വയുണ്ട്. ക്രിസ്മസ് അലങ്കാര വസ്തുക്കള്‍, കേക്കുകള്‍ എന്നിവയുടെ ശേഖരവും തയാര്‍. പ്രമുഖ ബ്രാന്റുകളുടെ പുതിയ സ്മാര്‍ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍, ആക്‌സസറികള്‍ തുടങ്ങിയവ വിലക്കുറവില്‍ ലഭ്യം.

എല്ലാ സ്മാര്‍ട് ഫോണ്‍ പര്‍ച്ചേസിലും സമ്മാനങ്ങളുണ്ട്. എക്‌സ്‌ചേഞ്ച്, തവണ വ്യവസ്ഥകളും അവതരിപ്പിക്കുന്നു. ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കൊപ്പം ഉറപ്പായ സമ്മാനമുണ്ട്.