ഫാസ്റ്റ്ട്രാക്കിന്റെ പുതിയ ഓഡിയോ സണ്‍ഗ്ലാസുകള്‍

Posted on: September 12, 2020

ഫാസ്റ്റ്ട്രാക്ക് ഓഡിയോ സണ്‍ഗ്ലാസുകള്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഐവെയര്‍ വിഭാഗത്തില്‍ ഏറെ പുതുമകളുമായെത്തുന്ന ഓഡിയോ സണ്‍ഗ്ലാസുകള്‍ ആമസോണ്‍ ഫാഷനിലൂടെയാണ് വിപണിയിലെത്തിക്കുന്നത്.

ഇന്‍-ബില്‍റ്റ് ബ്ലൂടൂത്ത് സ്പീക്കറുകളും മൈക്കുകളുമുള്ള ഓഡിയോ സണ്‍ഗ്ലാസുകള്‍ കോളുകള്‍ക്കും നാവിഗേഷനും സംഗീതത്തിനുമൊക്കെ ഉപയോഗിക്കാം. 30 അടി വരെ റേഞ്ചുള്ള ബ്ലൂടൂത്ത് 4.1 കണക്ടിവിറ്റി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ഐവെയര്‍ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഒരു ഉപകരണത്തില്‍ത്തന്നെ പ്രവര്‍ത്തനമികവും രൂപഭംഗിയും ഒത്തുചേര്‍ന്ന ഫാസ്റ്റ്ട്രാക്ക് ഓഡിയോ സണ്‍ഗ്ലാസുകള്‍ നീല, കറുപ്പ്, ക്ലിയര്‍ എന്നിങ്ങനെ വ്യത്യസ്തമായ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. മൈക്രോ യുഎസ്ബി വഴി ഒറ്റ ചാര്‍ജില്‍ മൂന്നുമണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന റീചാര്‍ജ്ജബിള്‍ ലിഥിയം ബാറ്ററിയാണ് ഓഡിയോ സണ്‍ഗ്ലാസിലുള്ളത്. പോളറൈസ്ഡ്, യുവി 400 സംരക്ഷണം നല്കുന്ന സണ്‍ഗ്ലാസുകള്‍ കടുത്ത സൂര്യരശ്മികളില്‍നിന്ന് സുരക്ഷ ഉറപ്പാക്കും. ചതുരഫ്രെയിമില്‍ പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട് സണ്‍ഗ്ലാസുകള്‍ സ്‌പോട്ടിഫൈ, പാന്‍ഡോറ തുടങ്ങിയ ആപ്പുകള്‍വഴി പാട്ടുകള്‍ സ്ട്രീം ചെയ്യുന്നതിനും തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കുന്നതിനും സഹായിക്കും.

ഫാസ്റ്റ്ട്രാക്കിന്റെ പുതിയ ഓഡിയോ സണ്‍ഗ്ലാസുകള്‍ ആമസോണ്‍ ഫാഷനിലൂടെ അവതരിപ്പി ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആമസോണ്‍ ഫാഷന്‍ ഇന്ത്യ ബിസിനസ് മേധാവി അരുണ്‍ സിര്‍ദേശ്മുഖ് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ യൂത്ത് ആക്‌സസറീസ് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ഉത്പന്നങ്ങള്‍ക്ക് സവിശേഷമായ രൂപകല്‌നയും രൂപവുമാണുള്ളത്. ഫാഷന്‍ തല്‍പരരായ ഉപയോക്താക്കള്‍ക്ക് ആധുനികമായ എല്ലാ സ്മാര്‍ട്ട് സൗകര്യങ്ങളും നല്‍കുന്ന ഉത്പന്നമാണ് പുതിയ ഫാസ്റ്റ്ട്രാക്ക് ഓഡിയോ സണ്‍ഗ്ലാസുകളെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സ്മാര്‍ട്ട് ഓഡിയോ സണ്‍ഗ്ലാസുകള്‍ 3499 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐവെയര്‍ വിഭാഗം സിഇഒ സൗമന്‍ ഭൗമിക് പറഞ്ഞു. സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ഭാരംകുറഞ്ഞതും കനം കുറഞ്ഞതും യാത്രയിലും മറ്റും ഉപയോഗിക്കാനാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയവയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Titaneyeplus.in, Fastrack.in, Amazon.in. എന്നീ വെബ്‌സൈറ്റുകളില്‍ മാത്രമാണ് ഫാസ്റ്റ്ട്രാക്ക് ഓഡിയോ സണ്‍ഗ്ലാസുകള്‍ ലഭ്യമാകുന്നത്.