പുതുതലമുറ ശ്രേണിയുമായി കില്ലര്‍ ജീന്‍സ്

Posted on: November 29, 2019

മുംബൈ: കില്ലര്‍ ജീന്‍സിന്റെയും പ്രമുഖ ബ്രാന്‍ഡഡ് അപ്പാരലുകളുടെയും ഉടമകളായ കേവല്‍ കിരണ്‍ സ്റ്റോറുകളില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാന്‍ പുതു തലമുറ ശ്രേണികള്‍ അവതരിപ്പിക്കുന്നു. വേഗമാര്‍ന്ന നഗരവല്‍ക്കരണവും ബ്രാന്‍ഡ് അവബോധവും ഫാഷനെ കുറിച്ചുള്ള അറിവും വളര്‍ന്നതോടെ വിപണിയുടെ സാധ്യതകള്‍ ഉയര്‍ന്നിരിക്കുകയാണ്. പുതുതലമുറയുടെ കൈയിലെ ആവശ്യത്തിലധികമുള്ള പണവും ഈ ഡിമാന്‍ഡ് വര്‍ധനയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

സ്വതന്ത്ര്യവും വ്യക്തിത്വവുമുള്ള ലൈഫ്സ്‌റ്റൈലിനാണ് അവര്‍ ആഗ്രഹിക്കുന്നത്. ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ കില്ലര്‍ മൂന്നു ദശകങ്ങളായി പുരുഷ വസ്ത്ര വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇപ്പോള്‍ വനിതകള്‍ക്കായി ”കില്ലര്‍ ഫോര്‍ ഹെര്‍” എന്ന ബ്രാന്‍ഡും അവതരിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളായ ഫ്ളിപ്പ്കാര്‍ട്ടിലും ടാറ്റാ ക്ലിക്കിലും ഈ ബ്രാന്‍ഡ് മുന്നില്‍ നില്‍ക്കുന്നു.

സുഖപ്രദം എന്നതാണ് പുതുതലമുറയുടെ ആവശ്യമെന്നും എന്നും നൂതനമായ ഡിസൈനുകളും പാറ്റേണുകളും ആശയ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കേവല്‍ചന്ദ് ജെയിന്‍ പറഞ്ഞു.

TAGS: Killer Jeans |