റാക്കോൾഡിന്റെ ഓംമ്‌നിസ്, ഓറസ് വാട്ടർ ഹീറ്ററുകൾ വിപണിയിൽ

Posted on: August 12, 2019

റാക്കോൾഡ്  സ്റ്റൈലാർന്നതും സാങ്കേതികമായി മുൻപന്തിയിലുള്ളതുമായ ഓംമ്‌നിസ്, ഓറസ് എന്നീ വാട്ടർ ഹീറ്ററുകൾ വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് കൺട്രോൾ ടെക്‌നോളജി ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓംമ്‌നിസ് ഇന്ത്യയിലെ വാട്ടർ ഹീറ്റിംഗ് രംഗത്തെ മാറ്റിമറിക്കാൻ കഴിവുള്ള ഉത്പന്നമാണ്. ഉടനടി ചൂടാകുന്ന പുതിയ നിര ഓൺലൈൻ വാട്ടർ ഹീറ്റർ നിരയാണ് ഓറസ്.

വൈവിധ്യമാർന്ന ഷവറുകളും ഷവർ പാനലുകളും ജക്കൂസികളും ഉപയോഗിക്കുന്നതും കൂടുതൽ അളവിൽ ചൂടുവെള്ളം ആവശ്യമുള്ളതുമായ ആധുനിക ബാത്ത്‌റൂമുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഓംമ്‌നിസ്, ഓറസ് എന്നീ വാട്ടർ ഹീറ്ററുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓംമ്‌നിസ് വാട്ടർ ഹീറ്ററിൽ വൈഫൈ സൗകര്യമുണ്ട്. റാക്കോൾഡ് നെറ്റ് ആപ്പ് ഉപയോഗിച്ച് ഏതു സമയവും എവിടെനിന്നും നിയന്ത്രിക്കുന്നതിനു സാധിക്കും. പത്ത്, പതിനഞ്ച്, ഇരുപത്തഞ്ച് ലിറ്റർ അളവുകളിൽ ലഭ്യമാണ്. 15 ലിറ്റർ ശേഷിയുള്ള ഹീറ്ററിന്റെ വില 14,199 മുതൽ 18,459 രൂപ വരെയാണ്.

ഉടനടി ചൂട് വെള്ളം ലഭ്യമാക്കുന്ന ഓറസ് ഗീസറിന് 5.5 കിലോവാട്ട് മുതൽ 24 കിലോവാട്ട് വൈവിധ്യമാർന്ന പവർ ഉപയോഗിക്കുന്ന മോഡലുകളുണ്ട്. 5.5 കിലോവാട്ട് പവറിന് 6999 രൂപയും 9 കിലോ വാട്ടിന് 19,999 രൂപയും 12 കിലോ വാട്ടിന് 24,999 രൂപയും 24 കിലോ വാട്ട് പവർ ഉപയോഗിക്കുന്ന മോഡലിന് 42,999 രൂപയുമാണ് വില.

പുതിയ സാങ്കേതികവിദ്യയും കൂടുതൽ ആകർഷണീയമായ ഉത്പന്നങ്ങളും ഗുണമേന്മയും ദീർഘകാലത്തെ പ്രകടനവും മൂലം മികച്ച നിലവാരം പുലർത്താൻ റാക്കോൾഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അരിസ്റ്റോൺ തെർമോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മോഹിത് നരുള പറഞ്ഞു.