സീലിംഗ് ഫാനുമായി ലൂക്കര്‍

Posted on: April 12, 2019

കൊച്ചി. : എല്‍ ഇ ഡി ലൈറ്റുകളുടെ നിര്‍മാതാക്കളായ ലൂക്കര്‍ ജെവി യുഎസ്എ ഫാനുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. വിവിധ നിറങ്ങളില്‍ ലൈറ്റുകള്‍ ഉള്ള ഡിസൈനര്‍ ഫാനുകള്‍ക്ക് കൂളിംഗ് കൂടുതലും വൈദ്യുതി ഉപയോഗം കുറവുമാണെന്ന് കമ്പനി എം ഡി ജ്യോതിഷ്‌കുമാര്‍ പറഞ്ഞു.

ആദ്യം ദക്ഷിണേന്ത്യയിലും പിന്നെ ഉത്തരേന്ത്യയിലുമായിരിക്കും വിപണനം. ലൂക്കറിന്റെ എല്‍ ഇ ഡി ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന എല്ലാ ഡീലര്‍മാരില്‍ നിന്ന് സീലിംഗ് ഫാനുകളും ലഭിക്കുന്നതാണ്.
ഹൈസ്പീഡ് ഫാനുകള്‍ക്ക് 30 വാട്ട് പവര്‍ മതിയാകും. അഞ്ചു വര്‍ഷത്തെ വാറന്റിയുണ്ട്. പൊടിപിടിക്കാത്തതും മെറ്റാലിക് ഫിനിഷ് ഉള്ളതുമാണ്. ഉപഭോക്താക്കള്‍ക്ക് വില്‍പ്പനയ്ക്കു ശേഷം വീട്ടിലെത്തി സേവനവും ലഭ്യമാണ്.

TAGS: Luker | Luker Fan |