ഗോദ്‌റെജിന്റെ ടു ഇന്‍ വണ്‍ ഫ്രീസര്‍ കൂളര്‍ കോംബോ ശ്രേണി

Posted on: December 10, 2018

കൊച്ചി: ഗോദ്‌റെജ് അപ്ലയന്‍സസ് ചെസ്റ്റ് ഫ്രീസര്‍ നിര വിപുലമാക്കിക്കൊണ്ട് പുതിയ 2 ഇന്‍ വണ്‍ ഫ്രീസര്‍ കൂളര്‍ കോംബോ ശ്രേണി അവതരിപ്പിച്ചു. ഇത് നവീന സാങ്കേതികവിദ്യയോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ ബ്രാന്‍ഡുകളിലൊന്നാണ് ഗോദ്‌റെജ്. 340 ലിറ്റര്‍, 480 ലിറ്റര്‍ ശേഷികളില്‍ 32,800 രൂപ മുതല്‍ 47,500 രൂപ വരെയുള്ള വിലകളിലാണ് ഇവ വിപണിയിലെത്തുന്നത്.

കച്ചവടക്കാര്‍ക്ക് ഫ്രോസണ്‍ ഫുഡ് ഇനങ്ങളും ഐസ്‌ക്രീമുകളും മാത്രമല്ല, പാല്‍ ഉത്പന്നങ്ങള്‍
അടക്കമുള്ളവ സൂക്ഷിച്ചു വെക്കാനും ചെസ്റ്റ് ഫ്രീസറുകള്‍ ഉപയോഗിക്കാനാവുമെന്നതാണ് പുതിയ ഉല്‍പ്പന്നത്തിന്റെ നേട്ടം. വെറും ഒരു സ്വിച്ച് വഴി ഇതിന്റെ രണ്ടു ഭാഗങ്ങളും ഫ്രീസര്‍ മാത്രമായോ ഫ്രീസറും കൂളറുമായുമോ മാറി ഉപയോഗിക്കാന്‍ സാധിക്കും.

ആര്‍ 290 ഉപയോഗിക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും ഹരിതമായ ചെസ്റ്റ് ഫ്രീസറുകളുമാണ്. മികച്ച രീതിയില്‍ തണുപ്പിക്കുന്നതിനായി ഉയര്‍ന്ന സാന്ദ്രതയുള്ള പഫ് ഇന്‍സുലേഷന്‍ അടക്കമുള്ള സവിശേഷതകളുമായാണ് ഗോദ്‌റെജ് ചെസ്റ്റ് ഫ്രീസറുകള്‍ എത്തുന്നത്. എളുപ്പത്തില്‍ 360 ഡിഗ്രി തിരിക്കാവുന്ന ചക്രങ്ങള്‍, എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന രൂപകല്‍പ്പന തുടങ്ങിയ നിരവധി സവിശേഷതകളും ഇതിലുണ്ട്.

അറുപതു വര്‍ഷം മുന്‍പ് ആദ്യത്തെ ഇന്ത്യന്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കിയതിനു ശേഷം ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതും അവരുടെ ജനപ്രിയ തെരഞ്ഞെടുപ്പ് ആകുന്ന രീതിയിലുമാണ് തങ്ങള്‍ മുന്നേറുന്നതെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.