പുതിയ ഇന്റർചാർജബിൾ ക്യാമറയുമായി സോണി എഫ്7ബിഎ ത്രീ

Posted on: November 27, 2017

കൊച്ചി : സോണി ഇന്ത്യ തങ്ങളുടെ ഫുൾ-ഫ്രെയിം മിറർലെസ് ക്യാമറ ശ്രേണിയിലേക്ക് മികവുറ്റ പുതിയ മോഡൽ അവതരിപ്പിച്ചു. പുതിയ എഫ്7ബിഎ ത്രീ ഒരു ഉയർന്ന റെസലൂഷനുള്ള 42.4 എംപി ബാക്ക് ഇല്യുമിനേറ്റഡ് എക്‌സ്‌മോർ ആർ സിമോസ് സെൻസറും, 10 എഫ് പി എസ് വരെയുള്ള മതിപ്പുളവാക്കുന്ന ഷൂട്ടിങ്ങ് വേഗതയും, പൂർണ്ണമായ എഎഫ്/എഇ ട്രാക്കിങ്ങും ഉള്ളതാണ്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബോഡിയും വഴി ഫോട്ടോഗ്രാഫർമാർക്കും, വീഡിയോഗ്രാഫർമാർക്കും, മൾട്ടി-മീഡിയ സൃഷ്ടാക്കൾക്കും, മറ്റ് എല്ലാ വിഭാഗങ്ങളിലുമുള്ള പ്രഫഷണലുകൾക്കും അനുയോജ്യമാണ് പുതിയ ക്യാമറ.

പുതിയ എഫ്7ബിഎ ത്രീ ഫുൾ-ഫ്രെയിം മിറർലെസ് ക്യാമറ സൂക്ഷ്മമായ ഇമേജ് പ്രൊസസ്സിങ്ങ് സിസ്റ്റം ഉള്ളതാണ്. ഇത് പൂർണ്ണമായും 42.4 എംപി യുള്ള ചിത്രങ്ങൾ വേഗതയിൽ, തുടർച്ചയായി ഷൂട്ട് ചെയ്യാൻ അനുവദിക്കുന്നു. സ്ലോമോഷനിൽ എഡിറ്റ് ചെയ്യാനും അനുവദിക്കുന്നു. പ്രഫഷണലുകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത അപ്‌ഗ്രേഡ് ചെയ്ത ഓട്ടോഫോക്കസ്, ഡ്യുവൽ എസ്ഡി കാർഡ് സ്ലോട്ടുകൾ, ദീർഘിച്ച ബാറ്ററി ആയുസ്, സൂപ്പർസ്പീഡ് യുഎസ്ബി ടൈപ്പ് ഇ ടെർമിനൽ തുടങ്ങി നിരവധി സംവിധാനങ്ങൾ ഉൾപ്പെടുന്നത്. പുതിയതായി പുറത്തിറക്കിയ എഫ്7ബിഎ ത്രീ എല്ലാ ആൽഫ ഫ്‌ലാഗ്ഷിപ്പ് സ്റ്റോറുകളിലും, സോണി സെൻററിലും, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാകും. എഫ്7ബിഎ ത്രീ മോഡലിന് 2,64,990 രൂപയാണ് വില.

TAGS: SONY A7R III |