പാർലെ അഗ്രോ പുതിയ ആപ്പി ഫിസ് അവതരിപ്പിച്ചു

Posted on: October 1, 2017

കൊച്ചി : പാർലെ അഗ്രോ 600 എംഎൽ പുതിയ ആപ്പി ഫിസ് അവതരിപ്പിച്ചു. കളേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിന്റെ 11-ാം പതിപ്പിനോടനുബന്ധിച്ചാണ്, അതിന്റെ ടൈറ്റിൽ സ്‌പോൺസർമാരായ പാർലെ അഗ്രോ, പുതിയ ആപ്പി ഫിസ് വിപണിയിലെത്തിക്കുന്നത്.

പ്രമുഖ റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ പുതിയ സീസണിൽ പാർലെ അഗ്രോ 10 പേർക്ക് സൂപ്പർസ്റ്റാർ സൽമാൻഖാനെ നേരിട്ടു കാണാനുള്ള അവസരമൊരുക്കും. പേടിഎമ്മുമായി സഹകരിച്ച്, പാർലെ അഗ്രോ, പേടിഎം കൺസ്യൂമർ ഷോപ്പിംഗ് ആപ്പ് അവതരിപ്പിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് ഓരോ മാസവും ഒരു ലക്ഷം രൂപവരെ നേടാൻ അവസരം ഉണ്ട്. ആഴ്ചയിൽ 10,000 രൂപവരെയും നേടാം. കൂടാതെ 100 രൂപയുടെ പേടിഎം കാഷ് ബാക്കും ലഭിക്കും.

ബിഗ് ബോസ് – ആപ്പി ഫിസിന് ഒപ്പമാണ് ഈ ഓഫർ. പായ്ക്കിന്റെ മുകളിലുള്ള കൂപ്പൺകോഡ് ഉപയോഗിച്ച് മത്സരത്തിൽ പങ്കെടുക്കാമെന്ന് പാർലെ അഗ്രോ ജനറൽ മാനേജർ മധുർ പാണ്‌ഡെ പറഞ്ഞു. ഫ്രൂട്ടി, ആപ്പി, ഫ്രൂട്ടി-ഫിസ്, ആപ്പിഫിസ്, ബെയ്‌ലി, ഫ്രിയോ, ദിഷൂം, കഫെ ക്യൂബ എന്നിവയാണ് പാർലെ അഗ്രോയുടെ പ്രധാന ഉത്പന്നങ്ങൾ.

TAGS: Appy Fizz | Parle Agro |