ഗ്രീൻമൗണ്ട് സ്‌പൈസസിന്റെ പുതിയ അഞ്ച് ഉത്പന്നങ്ങൾ വിപണിയിൽ

Posted on: August 19, 2016

GreenMount-Spices-product-l

കൊച്ചി : കോതമംഗലം നെല്ലിക്കുഴി ആസ്ഥാനമായുള്ള ഗ്രീൻമൗണ്ട് സ്‌പൈസസ് പുതിയ അഞ്ച് ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. ചുട്ടരച്ച മുളക് ചമ്മന്തി, ചെമ്മീൻ ചമ്മന്തി പൊടി, തേങ്ങ ചമ്മന്തി പൊടി, വിനാഗിരി, പുളിശേരി കൂട്ട് എന്നിവ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ പുറത്തിറക്കി.

ഗ്രീൻമൗണ്ട് സ്‌പൈസസ് എംഡി കെ. ഐ. പോൾ, സുധീർ ബാബു, കെ. സി. പൗലോസ്, ടി. വി. എൽദോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2005 ൽ ആരംഭിച്ച ഗ്രീൻമൗണ്ട് സ്‌പൈസസ് ഐഎസ്ഒ-22000 സർട്ടിഫൈഡ് കമ്പനിയാണ്. മികച്ച ഗവേഷണവികസന (ആർ & ഡി) വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗുണമേന്മയേറിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് ഗ്രീൻമൗണ്ട് സ്‌പൈസസ് മാനേജിംഗ് ഡയറക് ടർ കെ. ഐ പോൾ പറഞ്ഞു.