ഡോ. പി. കെ. വാര്യർക്ക് കെ.പി. നമ്പൂതിരീസ് അവാർഡ്

Posted on: September 28, 2020

തൃശ്ശൂര്‍ : പ്രഥമ കെ. പി. നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. കെ. വാര്യര്‍ക്ക്.

ഞായറാഴ്ച രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ആസ്ഥാനത്തെ ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് കെ. പി. നമ്പൂതിരീസ് അയുര്‍വേദിക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഭവദാസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ. പി. നമ്പൂതിരീസ് ആയുര്‍വേദിക്‌സ് സ്ഥാപകന്‍ കെ. പി. നമ്പൂതിരിയുടെ പേരിലുള്ളതാണ് രണ്ടുലക്ഷം രൂപയുടെ പുരസ്‌കാരം.