ഡോ. പി.കെ. വാര്യർക്ക് ബാങ്കേഴ്‌സ് ക്ലബ് അവാർഡ് നാളെ സമ്മാനിക്കും

Posted on: December 10, 2016

dr-pk-warrier-big

കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബിന്റെ 2016 ലെ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷൺ ഡോ. പി. കെ. വാര്യർക്ക് നാളെ സമ്മാനിക്കും. കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഉച്ചകഴിഞ്ഞു 2.30 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും.

ദേശീയതലത്തിൽ പൊതുമേഖലയിലെ ഏറ്റവും മികച്ച ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും രണ്ടാമത്തെ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനർ ആൻഡ് ജയ്പുർ, മൂന്നാമത്തെ മികച്ച ബാങ്കുകളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദും തെരഞ്ഞെടുക്കപ്പെട്ടു.

സ്വകാര്യമേഖലയിൽ ഏറ്റവും മികച്ച ബാങ്കുകളായി കരൂർ വൈശ്യാ ബാങ്കും ആർബിഎൽ ബാങ്കും, രണ്ടാമത്തെ മികച്ച ബാങ്കായി സിറ്റി യൂണിയൻ ബാങ്കും, മൂന്നാമത്തെ മികച്ച ബാങ്കായി തമിഴ്‌നാട് മെർക്കന്റൈയിൽ ബാങ്കും ന്യൂജനറേഷൻ മേഖലയിലെ മികച്ച ബാങ്കുകളായി ഇൻഡസ് ഇൻഡ് ബാങ്കും യെസ് ബാങ്കും രണ്ടാമത്തെ മികച്ച ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കും മൂന്നാമത്തെ മികച്ച ബാങ്കായി ആക്‌സിസ് ബാങ്കും തെരഞ്ഞെടുക്കപ്പെട്ടു.

ഗ്രാമീണ മേഖലയിൽ നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച് കേരള ഗ്രാമീൺ ബാങ്ക് സംസ്ഥാനതല അവാർഡിന് അർഹത നേടി. സംസ്ഥാനതലത്തിൽ ബാങ്കിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സ്വകാര്യമേഖലാ ബാങ്ക് എന്ന നിലയിൽ ഫെഡറൽ ബാങ്കിന് ജൂറിയുടെ പ്രത്യേക അവാർഡ് ലഭിച്ചു.