ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാറിന് ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആദരം

Posted on: May 17, 2020

തൃശ്ശൂര്‍: ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷനലിന്റെ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ പ്രത്യേകം ക്ഷണിതാവായ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ലയണ്‍ വി പി നന്ദകുമാനെ ലീഡ് ഡോണറായി ഇന്റര്‍നാഷണല്‍ ലയണ്‍സ് ക്ലബ്‌സ്  ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ ലയണ്‍ ഗുഡ് റണ്‍ പ്രഖ്യാപിക്കുകയും തുടര്‍ന്ന് LCIF ആദരിക്കുകയും ചെയ്തു.

ലയണ്‍ വി പി നന്ദകുമാറിനു ലഭിച്ച ഈ ആദരം ലയണ്‍ ഡിസ്ട്രിക്ട് 318 ഡി യ്ക്കും മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് 318 നും ഇന്ത്യന്‍ ലയണ്‍സ് കൂട്ടായ്മയ്ക്കും അഭിമനകരമായ നിമിഷങ്ങളില്‍ ഒന്നാണ്.

കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലയണ്‍സ് ക്ലബ്‌  ഇന്റര്‍നാഷണലിന്റെ കീഴിലെ 190 പ്രൊജക്റ്റ്കള്‍ക്ക് 3.50മില്യണ്‍ ഡോളര്‍ ഗ്രാന്റ് നല്കിയെന്നും ചെയര്‍പേഴ്‌സന്‍ ലയണ്‍ ഗുഡ് റണ്‍ പറഞ്ഞു.