സിനാൻ ഒസ്‌ക്കോക് നിസാൻ ഇന്ത്യ ഓപ്പറേഷൻ പ്രസിഡന്റ്

Posted on: June 11, 2019

കൊച്ചി : നിസാന്റെ ഇന്ത്യാ ഓപ്പറേഷൻ പ്രസിഡന്റായി സിനാൻ ഒസ്‌ക്കോകിനെ ചുമതലയേറ്റു. നിസാൻ,ഡാറ്റ്‌സൺ കാറുകളുടെ ഇന്ത്യയിലെ നിർമ്മാണം,വിൽപ്പന, മാർക്കറ്റിംഗ്, റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് എന്നിവയുടെ പൂർണ മേൽനോട്ടം സിനാനായിരിക്കും. ഓട്ടോമൊബൈൽ മേഖലയിൽ 26 വർഷത്ത പ്രവൃത്തിപരിചയമുള്ള സിനാൻ 2015 മുതൽ ടർക്കിയിലെ നിസാൻ ഓട്ടോമോട്ടീവ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു.

ഓട്ടോമോട്ടീവ് മേഖലയിലെ പ്രവർത്തി പരിചയവും കഴിവുമുള്ള സിനാൻ നിസാന്റെ ഇന്ത്യയിലെ വ്യാപാരം ഏറ്റെടുക്കുന്നതിൽ ഏറെ സന്തോഷിക്കുന്നുണ്ടെന്നു നിസാൻ ചെയർമാൻ (മിന, ഇന്ത്യ) പെയ്മൻ കാർഗൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ചലനാത്മകവും സുപ്രധാനവുമായ വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നുവെന്ന് സിനാൻ ഒസ്‌ക്കോക് പറഞ്ഞു. നിസാൻ, ഡാറ്റ്സൻ ബ്രാൻഡുകളുടെയും പൂർണ്ണശേഷി വികസിപ്പിക്കാൻ പരിശ്രമിക്കുമെന്നും സിനാൻ പറഞ്ഞു.