ഡാറ്റ്‌സൺ റെഡി ഗോയ്ക്ക് 10,000 ലേറെ ബുക്കിംഗ്

Posted on: July 14, 2016

Datsun-redi-GO-red-Big

ന്യൂഡൽഹി : ഡാറ്റ്‌സൺ റെഡി ഗോയ്ക്ക് 10,000 ലേറെ ബുക്കിംഗ്. കഴിഞ്ഞമാസമാണ് നിസാൻ മോട്ടോർ ഡാറ്റ്‌സൺ റെഡി ഗോ വിപണിയിൽ അവതരിപ്പിച്ചത്.

ഈ മാസം മുതൽ റെഡി ഗോ വിതരണം ചെയ്തു തുടങ്ങുമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു. മെട്രോ മേഖലയിലും ടയർ 2 നഗരങ്ങളിൽ നിന്നുമാണ് ബുക്കിംഗിന്റെ വലിയൊരു പങ്ക് ലഭിച്ചിട്ടുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.