കേടായ വാഹനങ്ങൾ നന്നാക്കാൻ സഹായവുമായി നിസാൻ

Posted on: August 20, 2018

കൊച്ചി : പ്രളയക്കെടുതിയിൽ കേടായ വാഹനങ്ങൾ നന്നാക്കാൻ ഉപഭോക്താക്കൾക്ക് സമഗ്ര സേവനവുമായി നിസാനും ഡാറ്റ്‌സണും രംഗത്ത്. കേടായ കാറുകൾ നന്നാക്കാനായി പ്രത്യേക എമർജൻസി റിപ്പയർ ടീമിനെയും അയൽ സംസ്ഥാനങ്ങളിലെ ഡീലർഷിപ്പുകളിൽ നിന്നുള്ള ജോലിക്കാരെയും ഏർപ്പെടുത്തും. കേടായ വാഹനങ്ങൾ സൗജന്യമായി സർവീസ് സെന്ററിലേക്ക് മാറ്റി നിസാൻ സാങ്കേതിക വിദഗ്ധരുടെ മേൽമനോട്ടത്തിൽ റിപ്പയർ ചെയ്യും.

പ്രളയത്തിൽ കേടായ വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമും സെറ്റിൽമെന്റും വേഗത്തിലാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്കും പ്രവർത്തിക്കും. ഹെൽപ്‌ഡെസ്‌ക്ക് / സപ്പോർട്ട് ഡെസ്‌ക്ക് നമ്പർ – 02262613360. ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ 1800209346