ഡി എച്ച് എൽ നിരക്ക് വര്‍ധിപ്പിക്കുന്നു

Posted on: September 22, 2020

കൊച്ചി : സേവന നിരക്കില്‍ 6.9 ശതമാനം വര്‍ധനവ് വരുത്താന്‍ രാജ്യാന്തരകൊറിയര്‍ കമ്പനിയായ ഡി എച്ച് എൽ എക്‌സ്പ്രസ് തീരുമാനിച്ചു. 2021 ജനുവരി മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

6.9 ശതമാനം വര്‍ധന ഇന്ത്യയിലാണ്. ഇതര രാജ്യങ്ങളില്‍ അവിടങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാവും. ഇതിനു പുറമെ ഭാരം കൂടിയ പായ്ക്കറ്റുകള്‍ക്ക് ഒന്നിന് 7250 രൂപയും സര്‍ചാര്‍ജായി ഈടാക്കുന്നതാണ്.

ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പശ്ചാത്തല സൗകര്യവും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്താനാണ് നിരക്ക് വര്‍ധനയില്‍ നിന്നുള്ള അധിക വരുമാനം ഉപയോഗപ്പെടുത്തുകയെന്ന് ഡി എച്ച് എൽ എക്‌സ്പ്രസ് കണ്‍ട്രി മാനേജര്‍ആര്‍.എസ് സുബ്രഹ്മണ്യന്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിനും അധികച്ചെലവ് വന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ നാണ്യപ്പെരുപ്പം, സര്‍ക്കാരുകളും വിമാനത്താവള അധിക്യതരും അവരുടെ സേവന നിരക്കുകളില്‍ വരുത്തുന്ന വര്‍ധന എന്നിവ കണക്കിലെടുത്താണ് നിരക്ക് കൂട്ടുന്നത്.

220 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 380,000 ജീവനക്കാരുണ്ട്. ഡ്യൂഷെ പോസ്റ്റ് ഡി എച്ച് എൽ  ഗ്രൂപ്പിന്റെ ഭാഗമാണ് ഡി എച് എല്‍ എക്‌സ്പ്രസ്. ഗ്രൂപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 63000 കോടി യൂറോയാണ്.

TAGS: DHL Express |