ഡിഎച്ച്എൽ എക്‌സ്പ്രസ് നിരക്കു വർധന 2015 മുതൽ

Posted on: October 7, 2014

DHL-Logo-big

ഡിഎച്ച്എൽ എക്‌സ്പ്രസ്, ആഗോളതലത്തിൽ നിരക്കു വർധന പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ 2015 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ശരാശരി നിരക്കു വർധന 9.9 ശതമാനം ആയിരിക്കും.

ഡിഎച്ച്എല്ലിന്റെ സേവനവും സാന്നിധ്യവുമുള്ള രാജ്യങ്ങളിലെ വർധിത ചെലവുകളാണ് നിരക്ക് വർധിപ്പിക്കാൻ കാരണം. ലോകോത്തര ഡെലിവറി ശൃംഖല വികസിപ്പിക്കാൻ ഓരോ വർഷവും 500 ദശലക്ഷം യൂറോയാണ് ഡിഎച്ച്എൽ മുടക്കിക്കൊണ്ടിരിക്കുന്നത്. ഡിഎച്ച്എൽ എക്‌സ്പ്രസ്, ഉപഭോക്താക്കൾക്ക് ഉയർന്ന മൂല്യങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡിഎച്ച്എൽ എക്‌സ്പ്രസ് സിഇഒ കെൻ അലൻ പറഞ്ഞു.

ഡിഎച്ച്എല്ലിന്റെ സർട്ടിഫൈഡ് ഇന്റർനാഷണൽ സ്‌പെഷലിസ്റ്റ് പ്രോഗ്രാം വഴി ജീവനക്കാരെ ശാക്തീകരിക്കാൻ ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി കെൻ അലൻ പറഞ്ഞു.

TAGS: DHL Express |