ഡിഎച്ച്എൽ എക്‌സ്പ്രസ് നിരക്ക് കൂട്ടുന്നു

Posted on: September 27, 2015

DHL-Logo-Big

കൊച്ചി : ഡിഎച്ച്എൽ എക്‌സ്പ്രസ് കൊറിയർ നിരക്കുകൾ വർധിപ്പിക്കുന്നു. ഇന്ത്യയിൽ 6.9 ശതമാനം വർധനവാണുണ്ടാവുക. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ വർധന പ്രാബല്യത്തിൽ വരും. വേതന പരിഷ്‌കരണം, പ്രവർത്തനച്ചെലവിലെ വർധന തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് നിരക്ക് കൂട്ടുന്നതെന്ന് ഡിഎച്ച്എൽ എക്‌സ്പ്രസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെൻ അല്ലൻ പറഞ്ഞു. നിരക്ക് വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാന ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതാണ്.

ബെൽജിയത്തിലെ ബ്രസൽസിലും സിംഗപ്പൂരിലും പുതിയ ഹബുകൾ, യുഎസിൽ പുതിയ ഒരു ഹബ്, ഗൾഫിലും ആഫ്രിക്കയിലും നെറ്റ്‌വർക്ക് വികസനം എന്നിവയാണ് ഈ വർഷം വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികൾ. ഇന്ത്യയിലും സേവനത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡിഎച്ച്എൽ എക്‌സ്പ്രസ് സീനിയർ വൈസ് പ്രസിഡന്റ് (ഇന്ത്യ) ആർ. എസ്. സുബ്രഹ്മണ്യൻ പറഞ്ഞു.

TAGS: DHL Express |