എയർ ഇന്ത്യ വില്പന മൂന്ന് വർഷത്തേക്ക് മാറ്റിവെച്ചേക്കും

Posted on: September 19, 2020


ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ വില്പന 3 വര്‍ഷത്തേക്കു നീട്ടുന്നതു
കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസ
ന്ധി മൂലം എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മറ്റു കമ്പനികള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണി
ത്.

തീരുമാനമെടുക്കാന്‍ വ്യാമയാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച യോഗം ചേരും.
വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രാജ്യാന്തര സര്‍വീസുകളിലൂടെ നേരിയ
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ എയര്‍ ഇന്ത്യയ്ക്കു സാധിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ജീവന്‍
നിലനിര്‍ത്താനുള്ള അവസാന വഴിയാണു വില്പനയെന്നു കേന്ദ വ്യോമയാന മന്ത്രി ഹര്‍ദീപ്
സിങ് പുരി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞു.

23,286 കോടിയാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത, കമ്പനി ഏറ്റെടുക്കുന്നതിനുള്ള താല്‍
പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 ആണ്. വില്പന നീട്ടാന്‍ തീരുമാനിച്ചാല്‍
കടബാധ്യത കുറച്ച്, വില്പന ആകര്‍ഷകമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിച്ചേക്കും.

 

TAGS: Air India |