ബൈജൂസ് ഫോര്‍ച്യൂണ്‍ ലിസ്റ്റില്‍

Posted on: September 4, 2020

ന്യൂയോര്‍ക്ക് : മലയാളിയും ബൈജൂസ് ലേണിംഗ് ആപ് സ്ഥാപകനുമായ ബൈജു രവീ
ന്ദ്രന്‍ യുഎസിലെ ഫോര്‍ച്യുണ്‍ മാസിക പുറത്തിറക്കിയ വിവിധമേഖലയില്‍ സ്വാധീനം ചെലുത്തുന്ന 40 വയസ്സിനു താഴെയുള്ളവരുടെ പട്ടികയില്‍. റിലയന്‍സ് ജിയോബോര്‍ഡ് ഡയറക്ടര്‍മാരായ ഇഷഅംബാനി, ആകാശ് അംബാനി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനെവാല എന്നിവരും 40 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടംപിടിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ബൈജു രവീന്ദ്രന്‍ പട്ടികയില്‍ ഇടം നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇരട്ട മക്കളാണ് 28 വയസുള്ള ഇഷയും ആകാശും. മുന്‍നിര വാക്‌സിന്‍ നിര്‍മാണ കമ്പനിയാണ് അദാര്‍ പൂനെവാലയുടെ സിറം ഇന്‍ിറ്റിയൂട്ട്.