ആദായനികുതിവകുപ്പ് റീഫണ്ട് നല്‍കിയത് 62,361 കോടി

Posted on: July 4, 2020

ന്യൂഡല്‍ഹി : കോവിഡ് അടച്ചിടല്‍ കാലത്ത് 20.44 ലക്ഷം കേസുകളിലായി 62,361 കോടി രൂപ ആദായനികുതിവകുപ്പ് നികുതിദായകര്‍ക്ക് തിരിച്ചു നല്‍കിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ എട്ടുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്ത് മിനിറ്റില്‍ 76 കേസുകള്‍ എന്ന വേഗത്തിലാണ് നികുതിറീഫണ്ട് നല്‍കിയത്.

ഇക്കാലയളവിലെ 56 പ്രവൃത്തിദിവസം കൊണ്ടാണ് 20.44 ലക്ഷം കേസുകളില്‍ റീഫണ്ട് നല്‍കിയതെന്നും ബോര്‍ഡ് വ്യക്തമാക്കി.

ഇതില്‍ 38,908.37 കോടി രൂപ കോര്‍പ്പറേറ്റ് നികുതി റീഫണ്ടാണ്. ബാങ്ക് വഴിയാണ് പണം നല്‍കിയതെന്നും റീഫണ്ടിനായി നികുതിദാതാക്കള്‍ക്ക് ഉദ്യോഗസ്ഥരെ സമീപിക്കേണ്ടി വന്നിട്ടില്ലെന്നും ബോര്‍ഡ് അറിയിച്ചു.

TAGS: Income Tax |