അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍ വഴിയൊരുക്കുന്നു

Posted on: July 8, 2019

ന്യൂ ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ വളരുന്ന സമ്പദ്ഘടനയിലേക്ക് നിക്ഷേപം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ക്ഷണിച്ചുകൊണ്ട് ഒരു കൂട്ടായ്മ ശക്തിയപെടുത്തുവാന്‍ ആണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇരുവരുടെയും സഹകരണം രാജ്യത്തെ നിക്ഷേപ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയിരുക്കും

ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സി, ഇന്ത്യയിലേക്ക് സുസ്ഥിര നിക്ഷേപം സുഗമമാക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് ധാരാളം നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ നിക്ഷേപം കൂടുതല്‍ ഉയര്‍ത്തുന്നതിനായി വിവിധ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് നല്‍കും. ഇ-കൊമേഴ്‌സ് കയറ്റുമതി മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലെത്താനുള്ള ഒരു വേദിയും, ഈ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബ്രാന്‍ഡുകള്‍ക്ക് വിപണി, വിപണന മാര്‍ഗ്ഗനിര്‍ദ്ദേശവും ആമസോണ്‍ നല്‍കും. ഈ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പുതിയതും വലുതുമായ വിപണികള്‍ കയ്യടക്കാന്‍ ഇത് കാരണമാകും.

ആദ്യപടി എന്ന നിലയില്‍ ആമസോണും ഇന്‍വെസ്റ്റ് ഇന്ത്യയും സംയുക്തമായി ജൂണ്‍ 20ന് സിംഗപ്പൂരില്‍ വച്ച് നടത്തിയ അഡൈ്വസറി സെമിനാറില്‍ സിംഗപ്പൂരിലെ 100ലധികം ബ്രാന്‍ഡുകള്‍ പങ്കെടുത്തു. എന്റര്‍പ്രൈസ് ഓഫ് സിംഗപ്പൂരാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.

ഈ സംരംഭം ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രചോദനം നല്‍കും. അവസര വിലയിരുത്തല്‍, മാര്‍ക്കറ്റ് തന്ത്രം, ലൊക്കേഷന്‍ അഡൈ്വസറി, പോളിസി, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശം, അംഗീകാരങ്ങള്‍ എന്നിവക്കായി ഇന്‍വെസ്റ്റ് ഇന്ത്യ സമഗ്രമായ സൗകര്യങ്ങള്‍ നല്‍കും. ‘ ഇന്‍വെസ്റ്റ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദീപക് ബാഗ്‌ള പറഞ്ഞു

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ലാഭകരമായ നിക്ഷേപ വിപണിയായി ഇന്ത്യയെ മാറ്റിയെടുക്കുവാന്‍ ഇന്‍വെസ്റ്റ് ഇന്ത്യയുമായി ചേര്‍ന്നുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി നിക്ഷേപ പ്രക്രിയ ലളിതമാക്കുകയും, പ്രക്രിയയില്‍ ആകര്‍ഷകത്വം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ഒരു ബ്രാന്‍ഡിന്റെ തീരുമാനം ത്വരിതപ്പെടുത്താന്‍ സഹായിക്കും. താല്‍പ്പര്യമുള്ള ബ്രാന്‍ഡുകളുമായുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിത വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ഞങ്ങളുടെ വ്യക്തിഗത സേവന ആവശ്യങ്ങള്‍ നിറവേറ്റുന്ന സേവന ദാതാക്കളുടെ ശ്രേണിയിലേക്ക് എത്തിച്ച് വിജയത്തിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ‘ ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസസ് വൈസ് പ്രസിഡന്റ് ഗോപാല്‍ പിള്ള പറഞ്ഞു.

TAGS: Amazon |