ആഡംബരത്തികവില്‍ ഇഷ – ആനന്ദ് വിവാഹം

Posted on: December 13, 2018

മുംബൈ : ആഡംബരത്തിളക്കത്തില്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിടെയും വ്യവസായി ആനന്ദ് പിരാമലിന്റെയും വിവാഹം. ദക്ഷിണ മുംബൈ പെഡ്ഡര്‍ റോഡില്‍ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ – ബിസിനസ്- സിനിമ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേര്‍ പങ്കെടുത്തു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, നടന്‍ അമിതാഭ് ബച്ചനും കുടുംബവും മകനും മടനുമായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും ആമിര്‍ഖാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി പ്രിയങ്ക ചോപ്ര ഭര്‍ത്താവ് നിക് ജോനാസ്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ തുടങ്ങി ബോളിവുഡ് – ക്രിക്കറ്റ് രംഗത്തെ പ്രമുഖരെല്ലാവരുമെത്തി. നൈളെ വൈകീട്ട് ബാന്ദ്ര- കുര്‍ള കോംപ്ലക്‌സിലെ ജിയോ ഗാര്‍ഡനിലാണ് വിവാഹവിരുന്ന്.