വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് വിപണി മൂല്യം 1,600 കോടി ഡോളര്‍

Posted on: October 12, 2018

ബെഗംലുരു : ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ വിപണി മൂല്യം 1,600 കോടി ഡോളറായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് കമ്പനിയുടെ മൂല്യത്തിന്റെ വര്‍ധന.

അടുത്തിടെ നിക്ഷേപ ഗുരുവായ വാറന്‍ ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്ക്ഷയര്‍, ഹഥാവെയില്‍ നിന്ന് 30 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതാണ് വണ്‍ 97 ന്റെ വിപണിമൂല്യം ഉയര്‍ത്തിയത്.

TAGS: One 97 | Paytm |