ഐസിഎല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Posted on: November 7, 2022

തൃശൂര്‍ : ഇരിങ്ങാലക്കുടയിലെ ഐസിഎല്‍ കോര്‍പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ഹോള്‍ ടൈം ഡയറക്ടറും സിഇഒയുമായ ഉമഅനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഐസിഎല്‍ ഫിന്‍കോര്‍പ് സിഎഫ്ഒ മാധവന്‍കുട്ടി തെക്കേടത്ത് എജിഎം ടി.ജി. ബാബു, എജിഎം രാമചന്ദ്രന്‍ (ഓപ്പറേഷന്‍സ്), എച്ച്ആര്‍ മാനെജര്‍ സാം മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഐസിഎല്‍ മൊബൈല്‍ ഗോള്‍ഡ്‌ലോണ്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് ഇനി വീട്ടിലിരുന്നും ഗോള്‍ഡ് ലോണ്‍ സേവനങ്ങള്‍ നേടാം. അത്യാധുനികസുരക്ഷാ സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ സ്വര്‍ണത്തിന് കൂടുതല്‍ മൂല്യവും സുരക്ഷയും ഉറപ്പാക്കിയാണ് ഐസിഎല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍രംഗത്തെത്തുന്നത്.

3 പതിറ്റാണ്ടിലേറെയായി 300ലേറെ ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ് തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലങ്കാന,ഒഡീഷ എന്നിവിടങ്ങളിലായി ഇന്ത്യയൊട്ടാകെ സാന്നിധ്യം അറിയിക്കുന്നു, ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു.

വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്‍, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഐസിഎല്‍ ഗ്രൂപ്പ് ഇപ്പോള്‍ സ്വര്‍ണം, വ്യാപാരം, ഇലക്ട്രോണിക്‌സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ആരോഗ്യം, ഊര്‍ജം, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, റീട്ടെയ്‌ല് തുടങ്ങിയ മേഖലകളില്‍ സുരക്ഷിതവും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ നിക്ഷേപ ഓപ്ഷനുകളും അവതരിപ്പിച്ചു.

യുഎഇയില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി, ഐസിഎല്‍ ഫിന്‍കോര്‍പ്ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് സര്‍വീസസ്, ഐസിഎല്‍ ഫിന്‍കോര്‍പ് ഗോള്‍ഡ് ട്രെയ്ഡിംഗ് എല്‍എല്‍സി എന്നീ സ്ഥാപനങ്ങള്‍ ആരംഭിച്ചതിലൂടെ ആഗോള ബ്രാന്‍ഡായി മാറി.

 

TAGS: ICL FINCORP |