ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം അഞ്ചിന് ഇരിങ്ങാലക്കുടയില്‍

Posted on: October 3, 2022


കൊച്ചി : ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസ് ഉദ്ഘാടനം അഞ്ചിന് ബുധനാഴ്ച ഇരിങ്ങാലക്കുടയില്‍ നിര്‍വഹിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി കെ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, തൃശൂര്‍ എംപി ടി.എന്‍.പ്രതാപന്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍ സോണിയ ഗിരി, തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന്‍, ചാലക്കുടി എംഎല്‍എ ടി.ജെ.സനീഷ് കുമാര്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍.സുനില്‍ കുമാര്‍, കൈപ്പമംഗലം എംഎല്‍എ ഇ.റ്റി.ടൈസണ്‍, നാട്ടിക എംഎല്‍എസി.സി. മുകുന്ദന്‍, കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട ഐറ്റിയബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്ക്‌സന്നു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണോക്കാടന്‍, കൂടല്‍മാണിക്യം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ എന്നിവര്‍ പങ്കെടുക്കും.

മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഐസിഎല്‍ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവര്‍ത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയ്ന്‍ റോഡില്‍ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫിസ് ആയിരിക്കും. കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലും മിഡില്‍ ഈസ്റ്റിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.

ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേഴ്‌സ് ലോണ്‍, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നു.

വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്‍,സാമൂഹ്യസേവനംഎന്നീ മേഖലകളില്‍ തങ്ങളുടെ വ്യനിദ്ര പതിപ്പിച്ച ഒസിഎജിപ്പ് ഇപ്പോള്‍ സ്വര്‍ണം,വ്യാപാരം, ഇലക്ട്രോണിക്‌സ്, ട്രാവല്‍ & ടൂറിസം,ആരോഗ്യം, ഊര്‍ജം, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, റീട്ടെയ്‌ല് തുടങ്ങിയ മേഖലകളില്‍ സുരക്ഷിതവും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ നിക്ഷേപഓപ്ഷനുകള്‍ അവതരിപ്പിച്ച് യുഎഇ യില്‍ ആദ്യമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് സര്‍വീസസ്, ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഗോള്‍ഡ് ട്രെയ്ഡിംഗ് എല്‍എല്‍സി എന്നീ സേവനസ്ഥാപനങ്ങള്‍ ആരംഭിച്ച് ഒരു ആഗോള ബ്രാന്‍ഡായി മാറി.

TAGS: ICL FINCORP |