ഐസിഎല്‍ ദുബായില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങി

Posted on: September 14, 2022

കൊച്ചി : ബാങ്ക് ഇതര ധനകാര്യസേവനങ്ങള്‍ ലഭ്യമാക്കുന്ന ഐസിഎല്‍ ഗ്രൂപ്പ് ദുബായില്‍ നിക്ഷേപം, ഗോള്‍ഡ് ട്രേഡിംഗ്, ഫിനാ ന്‍ഷ്യല്‍ ബ്രോക്കറേജ് മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. ഔദ് മേത്ത കരാമയിലെ ഓഫീസ് കോര്‍ട്ട് കെട്ടിടത്തില്‍ കോര്‍പറേറ്റ് ഓഫീസ് തുറന്നു.

ലളിതമായ വ്യവസ്ഥകളിലൂടെ നിക്ഷേപത്തിലും വ്യാപാരത്തിലും  ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെലക്ഷ്യമിടുന്നതെന്നും മിഡില്‍ ഈസ്റ്റ് മേഖലയിലെ സ്വര്‍ണ വ്യാപാരമേഖലയില്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു പ്രധാന സേവനകേന്ദ്രമായിരിക്കും ഐസിഎല്‍ ഗോള്‍ട്രേഡിങ്ങെന്നും ഐസിഎല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെജി അനില്‍കുമാര്‍ പറഞ്ഞു.

ഇലക്ട്രോണിക്‌സ്, ടൂറിസം, ആരോഗ്യം, ഊര്‍ജം, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്‌മെന്റ് സേവനം ലഭ്യമാക്കുന്നുണ്ട്. സേവനങ്ങള്‍ക്കായി 054 4115151 എന്ന വാട്‌സാപ് നമ്പറിലൂടെബന്ധപ്പെടാം.

മുപ്പതുവര്‍ഷംമുമ്പ് ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവര്‍ത്തനം തുടങ്ങിയ ഐസിഎല്‍ ഫിന്‍കോര്‍പ്പിന് നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം,ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമായിഇരുനൂറ്റമ്പതിലധികം ശാഖകളുണ്ട്. സേലം ഈ റോഡ് ഇന്‍വെസ്റ്റ്‌മെന്റ്, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, മെഡിലാബ്, ഐസിഎല്‍ നിധി, ലൈന്‍ ഡിസൈനര്‍ഡിയോ തുടങ്ങിയ സ്ഥാപനങ്ങളും ഐസിഎല്‍ ഗ്രൂപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

TAGS: ICL FINCORP |