ഐസിഎല്‍ ഫിന്‍കോര്‍പ്പ് എന്‍സിഡി ഇന്നു മുതല്‍

Posted on: November 28, 2023

കൊച്ചി : ഐസിഎല്‍ ഫിന്‍കോര്‍പ്പ് അക്യുറ്റ് ബിബിബി സ്റ്റേബിള്‍ റേറ്റിങ്ങുള്ള സെക്വേര്‍ഡ്് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിക്കും. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും, ഫ്‌ളെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് മുന്നോട്ടുവയ്ക്കുന്നത്.

എല്ലാത്തരംനിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യു തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യൂ ഡിസംബര്‍ 11 വരെ ലഭ്യമാണ്. ഏറ്റവും മിനിമം ആപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്. 68 മാസത്തെ കാലാവധി 13.73% ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു, നിക്ഷേപകന് തന്റെ തുക ഇരട്ടിയായി ലഭിക്കും.

60 മാസത്തേക്ക് 12.50%, 36 മാസത്തെക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00%
എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.iclfincorp.com നിന്ന് ഇഷ്യൂപ്രോസ്‌പെക്റ്റ്‌സ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടാതെ 61800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

TAGS: ICL FINCORP |