ഐസിഎൽ ഫിൻകോർപ് സിഎംഡി കെ.ജി. അനിൽകുമാറിന് ദുബായ് ഗോൾഡൻ വിസ

Posted on: September 15, 2021

ദുബായ് : ഇരിങ്ങാലക്കുട സ്വദേശിയും പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.എം.ഡിയുമായ അഡ്വ.കെ.ജി. അനില്‍കുമാറിന് ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചു.

ഇന്ത്യയില്‍ വ്യാപാര മേഖലയില്‍ സജീവമായി നില്‍ക്കുകയും യു.എ.ഇയില്‍ ഇപ്പോള്‍ ബിസിനസ് ആരംഭിക്കുകയും ചെയ്ത പ്രമുഖരുടെ പട്ടികയിലെ ആദ്യ വ്യക്തിയായാണ് അഡ്വ. കെ. ജി. അനില്‍കുമാറിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ടൊവിനോ തോമസിനും കലാകാരന്‍മാരുടെ കാറ്റഗറിയില്‍ ഈ വിസ ലഭിച്ചിരുന്നു.

 

TAGS: ICL FINCORP |