ഐസിഎൽ ഫിൻകോർപ്പിന്റെ ആദ്യ എടിഎം ഇരിങ്ങാലക്കുടയിൽ

Posted on: March 24, 2022

കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എടിഎം തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് ആല്‍ത്തറയ്ക്കു സമീപം പ്രവര്‍ത്തനമാരംഭിച്ചു.

മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഐസിഎല്‍ ഫിന്‍കോര്‍പ്‌ചെയര്‍മാന്‍ന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. കെ.ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. ഓള്‍ ടൈം ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഉമ അനില്‍കുമാര്‍ ,സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ടി.ജി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാവിധ സേവനങ്ങളും ലഭ്യമായിട്ടുള്ള ഒരു ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നതു കൂടാതെ ഏതുബാങ്കിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാനുള്ള സൗകര്യം എടിഎമ്മിലുണ്ട്. 2022-23 സാമ്പത്തികവര്‍ഷം അവസാനത്തോടെ എല്ലാ ബ്രാഞ്ചുകളിലേക്കും എടിഎം വ്യാപിപ്പിക്കും.

TAGS: ICL FINCORP |